വാക്സിൻ വിതരണം ഊർജിതമാക്കുന്നു

തൊടുപുഴ: അടുത്തയാഴ്ചയോടെ, സ്കൂളുകൾ കേന്ദ്രീകരിച്ച്​ വിദ്യാർഥികൾക്കുള്ള കോവിഡ് വാക്സിൻ വിതരണം ഊർജിതമാക്കാൻ ജില്ല ആരോഗ്യവകുപ്പ്. കുട്ടികളെയും രക്ഷിതാക്കളെയും ബോധവത്​കരിക്കാനും വാക്സീൻ സംബന്ധിച്ച് അവർക്കുള്ള സംശയങ്ങൾ ദൂരീകരിക്കാനും പ്രചാരണ കാമ്പെയ്നുകളും സംഘടിപ്പിക്കും. അടുത്ത രണ്ടാഴ്ച കൊണ്ട് പരമാവധി കുട്ടികൾക്കു ആദ്യ ഡോസ് വാക്സിൻ നൽകുകയാണ് ലക്ഷ്യമെന്ന് ആർ.സി.എച്ച് ഓഫിസറുടെ ചുമതല വഹിക്കുന്ന ഡോ. സിബി ജോർജ് പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.