മുട്ടം: ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിൽ ഐ.എസ്.ഒ 21001-2018 അവാർഡ് വിതരണവും ദൈവദാസി ഷന്താൾ അമ്മയുടെ 50ാമത് ചരമവാർഷിക ദിനാചരണവും മെറിറ്റ് ഡേയും നടത്തി. ആരാധനമഠം എജുക്കേഷനൽ കൗൺസിലർ റവ.സി.അൽഫോൻസ കൂന്താനത്തിന്‍റെ അധ്യക്ഷതയിൽ ചേർന്ന സമ്മേളനത്തിൽ മുൻ എം.ജി സർവകലാശാല വൈസ് ചാൻസലറും നാഷനൽ കമീഷൻ ഫോർ മൈനോറിറ്റി എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ് മെംബറുമായ ഡോ.സിറിയക് തോമസ് ഉദ്ഘാടനം നിർവഹിച്ചു. വിദ്യാഭ്യാസ മേഖലയിൽ പ്രവർത്തന മികവിന് നൽകുന്ന ഐ.എസ്.ഒ 21001-2018 (ഇ.ഒ.എം.എസ്) സർട്ടിഫിക്കറ്റ് ഐ.എസ്.ഒ പ്രതിനിധി ശ്രീകുമാറിൽനിന്ന് ഡീൻ കുര്യാക്കോസ് എം.പി ഏറ്റുവാങ്ങി സ്കൂൾ പ്രിൻസിപ്പൽ റവ.സി. ലിസ്ലിൻ എസ്.എ.ബി.എസിന് സമർപ്പിച്ചു. ഷന്താൾ അമ്മയുടെ ചരമദിനത്തോട് അനുബന്ധിച്ച് പുറത്തിറക്കുന്ന സ്മരണികയുടെ പ്രകാശനം മുട്ടം ഗ്രാമ പഞ്ചായത്ത് പ്രസിഡന്‍റ് ഷൈജ ജോമോൻ നിർവഹിച്ചു. ഷന്താൾ അമ്മയുടെ ഓർമകൾ നിലനിർത്താൻ വിദ്യാർഥികൾ ഒരുക്കിയ ഫല പുഷ്പ ഉദ്യാനം 'സ്മൃതി സാന്ത്വനം' എന്ന പേരിൽ അങ്കണത്തിൽ ആരംഭിച്ചു. മുട്ടം ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷൻ അഡ്വ.അരുൺ പൂച്ചക്കുഴി സ്കൂൾ ലീഡർ റൊമാനോ ജിമ്മിക്കും റോസ് മരിയ ലൗവിനും ഒലിവ് തൈകൾ നൽകി ഉദ്ഘാടനം നിർവഹിച്ചു . ഇതേ ചടങ്ങിൽ 2021-22 അധ്യയന വർഷത്തിൽ മികവ് പുലർത്തിയ പത്താം ക്ലാസിലെയും പ്ലസ് ടുവിലെയും കുട്ടികൾക്ക് മെമന്‍റോ നൽകി. മീഡിയ സിറ്റി ബ്ലാക്ക് ഡയമണ്ട് അവാർഡ് ജേതാവും സ്കൂളിലെ വിദ്യാർഥിനിയും ആയ അൻസാ തെരേസ് മാത്യുവിനെ ആദരിച്ചു. പി.ടി.എ പ്രസിഡന്‍റ് മനോജ് ടി. ബെഞ്ചമിൻ ആശംസയും അക്കാദമിക് കോഓഡിനേറ്റർ ജോസഫ് ജോൺ നന്ദിയും പറഞ്ഞു. tdl mltm ഷന്താൾ ജ്യോതി പബ്ലിക് സ്കൂളിന് ലഭിച്ച ഐ.എസ്.ഒ 21001-2018 അവാർഡ് വിതരണോദ്ഘാടനം മുൻ എം.ജി സർവകലാശാല വൈസ് ചാൻസലർ ഡോ.സിറിയക് തോമസ് നിർവഹിക്കുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.