തൊമ്മൻകുത്ത് ചപ്പാത്തിലെ മണ്ണും ചളിയും നീക്കിത്തുടങ്ങി

തൊടുപുഴ: തൊമ്മൻകുത്ത്​ പുഴയുടെ ആഴംകൂട്ടി തൊമ്മൻകുത്ത് ചപ്പാത്ത് മഴക്കാലത്ത് മുങ്ങുന്നത് തടയാൻ നടപടി തുടങ്ങി. മഴ കനക്കുന്നതോടെ ദിവസങ്ങ​ളോളം വെള്ളംകയറി ഗതാഗതം തടസ്സപ്പെടുന്ന സാഹചര്യമാണ്​. കരിമണ്ണൂർ പഞ്ചായത്ത് കമ്മിറ്റി കലക്ടർക്ക്​ നൽകിയ കത്തിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. നീക്കുന്ന മണലും ചളിയും വനംവകുപ്പിന്‍റെ സ്ഥലത്ത് നിക്ഷേപിക്കും. മണൽ നീക്കുന്ന ജോലി പഞ്ചായത്ത്​ അംഗം ബിബിൻ അഗസ്റ്റ്യന്‍റെ നേതൃത്വത്തിലാണ്​ ആരംഭിച്ചത്​. ​TDL THOMMANKUTHU ​ തൊമ്മൻകുത്ത്​ ചപ്പാത്തിന്​ സമീപം പുഴയിലെ ചളിയും മണ്ണും കോരിമാറ്റുന്നു

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.