തൊടുപുഴ: ജാതിയുടെയും മതത്തിന്റെയും പേരില്‍ വിഭാഗീയത വളര്‍ത്താന്‍ ശ്രമം നടക്കുമ്പോള്‍ സഹിഷ്ണുതയുടെ രാഷ്ട്രീയം ഉയര്‍ത്തിപ്പിടിച്ച് മതേതരചേരിയെ ശക്തിപ്പെടുത്തണമെന്ന് മുസ്‌ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍ അഭിപ്രായപ്പെട്ടു. പാർട്ടി ജില്ല പ്രവര്‍ത്തക സംഗമം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വൈവിധ്യങ്ങളുടെ നാടാണ് ഭാരതം. ബഹുസ്വരതയാണ് രാജ്യത്തെ മുന്നോട്ട് നയിക്കുന്നത്. വൈവിധ്യങ്ങളുടെ പേരില്‍ അകന്ന് പോകരുത്. രാജ്യത്തിന് പുറത്തുനിന്നുള്ള വെല്ലുവിളികളെ സൈന്യത്തെ ഉപയോഗിച്ച് നേരിടാം. എന്നാല്‍, അകത്തുനിന്നുള്ള വെല്ലുവിളികളെ നേരിടാനാണ് പ്രയാസം. മൂല്യങ്ങളെ മറുകെപ്പിടിക്കുകയാണ് പോംവഴി. തൃക്കാക്കരയില്‍ യു.ഡി.എഫ് നേടിയത് സാങ്കേതിക വിജയമല്ല, വികസന, സൗഹാര്‍ദ രാഷ്ട്രീയത്തിന്റെ വിജയമാണെന്നും തങ്ങള്‍ കൂട്ടിച്ചേര്‍ത്തു. ജില്ല പ്രസിഡന്റ് എം.എസ്. മുഹമ്മദ് അധ്യക്ഷത വഹിച്ചു. മുസ്‌ലിംലീഗ് ദേശീയ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലിക്കുട്ടി മുഖ്യപ്രഭാഷണം നടത്തി. ബഫര്‍സോണ്‍ വിഷയത്തില്‍ ഭരണത്തിലിരുന്ന് ചെയ്യേണ്ട പണി ചെയ്യാതെ ഇടതു മുന്നണി ഹര്‍ത്താല്‍ നടത്തുന്നത് ജനവഞ്ചനയാണന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന ജന.സെക്രട്ടറി പി.എം.എ. സലാം, ഭാരവാഹികളായ വി.കെ. ഇബ്രാഹീംകുഞ്ഞ്, ആബിദ് ഹുസൈന്‍ തങ്ങള്‍ എം.എല്‍.എ, അബ്ദുൽ റഹ്മാന്‍ രണ്ടത്താണി, സി.പി. ചെറിയ മുഹമ്മദ്, അബ്ദുൽ റഹ്മാന്‍ കല്ലായി, അഡ്വ. പി. എം. സാദിഖലി, പി.കെ. ഫിറോസ്, ടി.എം. സലിം, കെ.എം.എ. ഷുക്കൂര്‍, പി.എം .അബ്ബാസ്, കെ.എസ്. സിയാദ് സംസാരിച്ചു. TDL MUSLIM LEGE മുസ്‌ലിംലീഗ് ഇടുക്കി ജില്ല പ്രവര്‍ത്തക സംഗമം തൊടുപുഴയില്‍ ഉദ്ഘാടനം ചെയ്യാനെത്തിയ പാണക്കാട് സാദിഖലി ശിഹാബ് തങ്ങള്‍, പി.കെ. കുഞ്ഞാലിക്കുട്ടി, പി.എം.എ. സലാം എന്നിവർ പ്രവർത്തകരെ അഭിവാദ്യം ചെയ്യുന്നു
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.