സ്കൂൾ ബസുകൾ പരിശോധിച്ചു

അടിമാലി: മോട്ടോർ വാഹനവകുപ്പ് അടിമാലിയിൽ സ്കൂൾ ബസുകളുടെ അധ്യയനവർഷാരംഭ മുന്നൊരുക്ക പരിശോധന നടത്തി. 29 ബസുകൾ പരിശോധിച്ചതിൽ സാങ്കേതിക തികവും സുരക്ഷ യോഗ്യതയുമുള്ള 23 വാഹനങ്ങൾക്ക് കാര്യക്ഷമത സർട്ടിഫിക്കറ്റ് നൽകി. ഇനിയും യോഗ്യത തെളിയിക്കാത്ത സ്കൂൾ വാഹനങ്ങൾക്കായി വെള്ളിയാഴ്ചയും പരിശോധന നടത്തുമെന്ന് ദേവികുളം ജോയന്‍റ്​ ആർ.ടി.ഒ ടി.എച്ച്. എൽദോ അറിയിച്ചു. പരിശോധനയിൽ എം.വി.ഐമാരായ എൽദോ വർഗീസ്​, ഫ്രാൻസിസ്, ഫവാസ് വി.സലീം, എബിൻ ഐസക് എന്നിവർ പങ്കെടുത്തു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.