Posted On
date_range Updated On
date_range ബസും ബൈക്കും കൂട്ടിയിടിച്ച് രണ്ടു പേർക്ക് പരിക്ക്
കൂത്താട്ടുകുളം: എം.സി റോഡിൽ ഗവ. ആശുപത്രിക്ക് സമീപം കെ.എസ്.ആർ.ടി.സി ബസ് ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരനും ബസിലെ യാത്രക്കാരനും പരിക്കേറ്റു. പരിക്ക് ഗുരുതരമല്ല.
ബൈക്ക് ഓടിച്ചിരുന്ന കോഴിപ്പിള്ളി കാരമല ഓലിമല പുത്തൻപുരയിൽ ജോസ് ചാക്കോ (70) ബസിലെ യാത്രക്കാരനായ ഇടയാർ ഓലിയാംകുന്നേൽ ലെജു ജിനേഷ് (37) എന്നിവർക്കാണ് പരിക്കേറ്റത്. ഇവരെ കൂത്താട്ടുകുളത്തെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കോട്ടയത്തുനിന്ന് പൊന്നാനിക്ക് പോകുകയായിരുന്ന സൂപ്പർഫാസ്റ്റ് ബസിലാണ് ബൈക്ക് ഇടിച്ചത്. ഉച്ചക്ക് ഒന്നോടെയായിരുന്നു അപകടം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.