ജലോത്സവത്തിന് മാറ്റുരക്കാൻ പെൺപടയും

പി​റ​വം: സി.​ബി​എ​ൽ വ​ള്ളം​ക​ളി​യി​ൽ ശ​നി​യാ​ഴ്ച മൂ​വാ​റ്റു​പു​ഴ​യാ​റി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ തു​ഴ​യെ​റി​യാ​ൻ വ​നി​ത​ക​ളും. സെ​ന്റ് ജോ​സ​ഫ് വ​ള്ള​മാ​ണ്​ പെ​ൺ​ക​രു​ത്തി​ൽ കു​തി​ക്കു​ക. ടൂ​റി​സം വ​കു​പ്പ് നേ​തൃ​ത്വ​ത്തി​ൽ ഉ​ച്ച​ക്ക് ര​ണ്ടി​ന് ന​ട​ത്തു​ന്ന പി​റ​വം ചാ​മ്പ്യ​ൻ​സ് ബോ​ട്ടി ലീ​ഗി​ൽ തൃ​പ്പാ​ഴൂ​ർ, പ​റ​വൂ​ർ ബോ​ട്ട് ക്ല​ബ്ബി​ന്റെ സെ​ന്റ് ജോ​സ​ഫ് വ​ള്ളം മു​ന്നേ​റു​ക ജാ​ൻ​സി ഏ​ലി​യാ​സ്, അ​നു​മോ​ൾ എ​ന്നി​വ​രു​ടെ ക്യാ​പ്റ്റ​ൻ​സി​യി​ലാ​ണ്.

പി​റ​വം ചാ​മ്പ്യ​ൻ​സ് ബോ​ട്ട് ലീ​ഗി​ന്റെ ച​രി​ത്ര​ത്തി​ൽ ഇ​താ​ദ്യ​മാ​യാ​ണ് സ്ത്രീ​ക​ൾ ന​യി​ക്കു​ന്ന വ​ള്ളം മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്. ക​രു​ത്ത​രാ​യ ഇ​രു​ട്ടു​കു​ത്തി വ​ള്ള​ങ്ങ​ൾ​ക്കൊ​പ്പ​മാ​ണ് സെ​ന്റ് ജോ​സ​ഫ് മ​ത്സ​ര​ത്തി​നി​റ​ങ്ങു​ന്ന​ത്.

ചു​ണ്ട​ൻ വ​ള്ള​ങ്ങ​ൾ വി​ഭാ​ഗ​ത്തി​ൽ ആ​രോ​മ ചു​ണ്ട​ൻ, ന​ടു​ഭാ​ഗം ചു​ണ്ട​ൻ, വീ​യ്യ​പു​രം ചു​ണ്ട​ൻ, മേ​ൽ​പ്പാ​ടം ചു​ണ്ട​ൻ, നി​ര​ണം ചു​ണ്ട​ൻ, ആ​ർ​പ്പൂ​ക്ക​ര ചു​ണ്ട​ൻ, ചെ​റു​ത​ന ചു​ണ്ട​ൻ, പു​ണ്യാ​ള​ൻ നി​ര​ണം ചു​ണ്ട​ൻ, ത​ല​വ​ടി ചു​ണ്ട​ൻ എ​ന്നീ വ​ള്ള​ങ്ങ​ളാ​ണ് മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​ക്കു​ന്ന​ത്. 

Tags:    
News Summary - A female contingent to compete in the water festival

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.