ബിനാസ്, നിക്സൺ
കളമശ്ശേരി: ദേശീയപാതയിൽ മസ്ജിദിന് മുന്നിൽനിന്ന തണൽമരങ്ങൾ മുറിച്ചിട്ട സംഭവത്തിൽ രണ്ട് പ്രതികളെ പൊലീസ് അറസ്റ്റ് ചെയ്തു.ആലുവ സ്വദേശികളായ കുന്നത്തേരി പുളിമൂട്ടിൽ വീട്ടിൽ ബിനാസ് (36), പവർ ഹൗസിന് സമീപം കാട്ടിപ്പറമ്പിൽ നിക്സൺ (47) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്.
മരംമുറിച്ചിടത്തിന്‍റെ എതിർവശത്തെ സ്ഥാപനത്തിലെ സി.സി ടി.വി പരിശോധിച്ചതിൽനിന്നാണ് പ്രതികളെ പിടികൂടാനായത്. മരച്ചില്ലകൾ വെട്ടാനുണ്ടെന്ന പേരിൽ ആരോ കരാർ നൽകിയതാണെന്നാണ് സൂചന. കരാർ നൽകിയവരെ പിടികൂടിയാലെ പിന്നിലെ ഉദ്ദേശം പുറത്തുവരൂ. ബിനാസ് ഇറച്ചിവെട്ടുകാരനും നിക്സൺ ഡ്രൈവറുമാണെന്ന് പൊലീസ് പറഞ്ഞു.
കളമശ്ശേരി സ്റ്റേഷൻ സി.ഐ പി.ആർ സന്തോഷിന്‍റെ നേതൃത്വത്തിൽ എസ്.ഐമാരായ വിനോജ്, വിഷ്ണു, സി.പി.ഒ ഷിബു എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്. കഴിഞ്ഞ വെള്ളിയാഴ്ച പുലർച്ചയാണ് ഇടപ്പള്ളി ടോൾ ജുമാമസ്ജിദിന് മുന്നിൽനിന്ന അഞ്ച് തണൽമരങ്ങൾ മുറിച്ചിട്ട നിലയിൽ കണ്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.