മലയാറ്റൂര്‍ പന്തക്കല്‍ പാടശേഖരം റോഡ് തകര്‍ന്ന നിലയില്‍
മലയാറ്റൂര്‍: പന്തക്കല്‍ പാടശേഖരം റോഡ് അശാസ്ത്രീയമായ രീതിയില്‍ ടാറിങ് നടത്തി മണിക്കൂറുകള്‍ക്ക് ഉള്ളില്‍ കാല്‍നടക്ക് പോലും സാധ്യമല്ലാത്ത രീതിയില്‍ പൂർണമായും തകര്‍ന്നു. പഞ്ചായത്ത് പ്രസിഡന്റ് സലോമി ടോമിയുയെുടെ വാര്‍ഡ് ഒമ്പതിലാണ് സംഭവം. തിങ്കളാഴ്ച്ച വൈകുന്നേരം അഞ്ചിനാണ് ടാറിംങ്ങ് ആരംഭിച്ചതന്ന് പരിസരവാസികള്‍ പറഞ്ഞു.
10 വര്‍ഷമായി അറ്റകുറ്റ പണി നടത്താത്ത റോഡാണിത്. റോഡിന്റെ വീതിയോ നീളമോ കൃത്യമായി രേഖപ്പെടുത്താതെയും ഉദ്യോഗസ്ഥര്‍ ഇല്ലാതെയുമാണ് പ്രഹസനമായ ടാറിങ് നടന്നത്. റോഡിലെ മണ്ണ് മാറ്റി മെറ്റല്‍ വിരിക്കാതെ ആയിരുന്നു ടാറിങ് നടത്തിയതെന്നും പറയുന്നു. പദ്ധതിയില്‍ വന്‍ അഴിമതി നടന്നുവെന്നും വിജിലന്‍സ് അന്വോഷണം നടത്തണമെന്നും കരാറുകാരനെ കരിമ്പട്ടികയില്‍പ്പെടുത്തണമെന്നും വിവിധ സംഘടനകള്‍ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.