പ്ര​തി റ​ബ്ബു​ല്‍ ഇ​സ്ലാം

നാല് കിലോ കഞ്ചാവുമായി അന്തര്‍ സംസ്ഥാന തൊഴിലാളി പിടിയില്‍

പെ​രു​മ്പാ​വൂ​ര്‍: നാ​ല്​ കി​ലോ ക​ഞ്ചാ​വു​മാ​യി അ​ന്ത​ര്‍ സം​സ്ഥാ​ന തൊ​ഴി​ലാ​ളി പി​ടി​യി​ലാ​യി. അ​സം നൗ​ഗാ​വ് സ്വ​ദേ​ശി റ​ബ്ബു​ല്‍ ഇ​സ്ലാ​മി​നെ​യാ​ണ് (23) പെ​രു​മ്പാ​വൂ​ര്‍ എ.​എ​സ്.​പി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​വും കു​റു​പ്പം​പ​ടി പൊ​ലീ​സും ചേ​ര്‍ന്ന് കു​റു​പ്പം​പ​ടി ടൗ​ണി​ല്‍ നി​ന്ന്​ പി​ടി​കൂ​ടി​യ​ത്.

കു​റേ​നാ​ളു​ക​ളാ​യി ഇ​യാ​ള്‍ അ​ന്വേ​ഷ​ണ സം​ഘ​ത്തി​ന്റെ നി​രീ​ക്ഷ​ണ​ത്തി​ലാ​യി​രു​ന്നു. ഒ​രു വ​ര്‍ഷ​മാ​യി കു​റു​പ്പും​പ​ടി​യി​ല്‍ വാ​ട​ക​ക്ക് താ​മ​സി​ക്കു​ന്ന ഇ​യാ​ള്‍ 500 രൂ​പ നി​ര​ക്കി​ല്‍ ക​ഞ്ചാ​വ് ചെ​റി​യ പൊ​തി​ക​ളി​ലാ​ക്കി വി​ല്‍പ്പ​ന ന​ട​ത്തി​വ​രി​ക​യാ​യി​രു​ന്നു. എ.​എ​സ്.​പി ഹാ​ര്‍ദി​ക് മീ​ണ, ഇ​ന്‍സ്പെ​ക്ട​ര്‍ കെ.​വി. രാ​ജേ​ഷ് കു​മാ​ര്‍, എ​സ്.​ഐ​മാ​രാ​യ ബി.​എം. ചി​ത്തു​ജി, പി.​എം. മു​ഹ​മ്മ​ദ്, എ.​എ​സ്.​ഐ​മാ​രാ​യ പി.​എ. അ​ബ്ദു​ല്‍ മ​നാ​ഫ്, പി.​എ. ഷം​സു, സീ​നി​യ​ര്‍ സി.​പി.​ഒ​മാ​രാ​യ ടി.​എ. അ​ഫ്സ​ല്‍, ബെ​ന്നി ഐ​സ​ക്ക്, റോ​ബി​ന്‍ ജോ​യി, കെ.​എ. നൗ​ഫ​ല്‍, അ​രു​ണ്‍ക​രു​ണ്‍ എ​ന്നി​വ​രാ​ണ് അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലു​ണ്ടാ​യി​രു​ന്ന​ത്.

Tags:    
News Summary - Inter-state worker arrested with four kilos of ganja

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.