മൈ​ക്ക​ൾ ജോ ​ഫ്രാ​ൻ​സി​സ്

അ​ഞ്ചാം വ​ർ​ഷ​വും മെ​ഡ​ലു​ക​ൾ വാ​രി​ക്കൂ​ട്ടി മൈ​ക്കി​ൾ ജോ

​മ​ട്ടാ​ഞ്ചേ​രി: തു​ട​ർ​ച്ച​യാ​യി അ​ഞ്ചാം വ​ർ​ഷ​വും മ​ഹാ​ത്മാ​ഗാ​ന്ധി സ​ർ​വ​ക​ലാ​ശാ​ല ക​ലോ​ത്സ​വ​ത്തി​ൽ വെ​സ്റ്റേ​ൺ, ഈ​സ്റ്റേ​ൺ താ​ള വാ​ദ്യ​ങ്ങ​ളി​ൽ മെ​ഡ​ലു​ക​ൾ ക​ര​സ്ഥ​മാ​ക്കി​യ വി​ള​യാ​ഹ്ലാ​ദ​ത്തി​ലാ​ണ് മൈ​ക്ക​ൾ ജോ ​ഫ്രാ​ൻ​സി​സ്.

തോ​പ്പും​പ​ടി കു​ടി​യ​ൻ​ചേ​രി ഫ്രാ​ൻ​സി​സ് മൈ​ക്ക​ളി​ന്റെ​യും ഷൈ​നി​യു​ടേ​യും ര​ണ്ടാ​മ​ത്തെ മ​ക​നാ​യ മൈ​ക്ക​ൾ ജോ ​തേ​വ​ര സേ​ക്ര​ഡ് ഹേ​ർ​ഡ് കോ​ള​ജ് പോ​സ്റ്റ് ഗ്രാ​ഡു​വേ​റ്റ് എം.​എ. ജേ​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ൻ അ​വ​സാ​ന വ​ർ​ഷ വി​ദ്യാ​ർ​ഥി​യാ​ണ്. തി​രു​വ​ല്ല​യി​ൽ ന​ട​ന്ന എം.​ജി. യൂ​നി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വ​ത്തി​ൽ വ​ക്തി​ഗ​ത മ​ത്സ​ര​ത്തി​ൽ വി​ൻ​ഡ് ഇ​ൻ​സ്ട്രു​മെ​ന്റ് ഈ​സ്റ്റേ​ൺ (ഹാ​ർ​മോ​ണി​യം) ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. മൂ​ന്നാം ത​വ​ണ​യാ​ണ് സ്വ​ർ​ണം നേ​ടു​ന്ന​ത്.

പെ​ർ​ക്യൂ​ഷ​ൻ ഇ​ൻ​സ്ട്രു​മെ​ന്റ​സ് പാ​ശ്ചാ​ത്യം (ജാ​സ് ഡ്രം) ​മ​ത്സ​ര​ത്തി​ലും ക​ഴി​ഞ്ഞ വ​ർ​ഷം ന​ഷ്ട​മാ​യ ഒ​ന്നാം സ്ഥാ​നം തി​രി​കെ പി​ടി​ച്ചു മൈ​ക്ക​ൾ. ഈ ​ഇ​ന​ത്തി​ൽ നാ​ലാം ത​വ​ണ​യാ​ണ് മൈ​ക്കി​ൾ വി​ജ​യം സ്വ​ന്ത​മാ​ക്കു​ന്ന​ത്. എം.​ജി യൂ​നി​വേ​ഴ്സി​റ്റി ഈ ​വ​ർ​ഷം പു​തി​യ​താ​യി തു​ട​ങ്ങി​യ ഫോ​ൾ​ക് ഓ​ർ​ക്ക​സ്‌​ട്രാ​യി​ൽ മൈ​ക്ക​ൾ ജോ​യു​ടെ നേ​തൃ​ത്വ​ത്തി​ൽ തേ​വ​ര സേ​ക്ര​ഡ് ഹേ​ർ​ഡ് കോ​ള​ജ് ഒ​ന്നാം സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി. വി​വി​ധ​ത​രം വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ളി​ൽ നാ​ദ​ബ്ര​ഹ്മം ഉ​യ​ർ​ത്തി മൈ​ക്ക​ൾ കാ​ണി​ക​ളു​ടെ പ്ര​ത്യേ​ക ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റി.

ഗ്രൂ​പ് ഇ​ന​ത്തി​ൽ ഇ​ന്ത്യ​ൻ സോ​ങ് ഈ​സ്റ്റേ​ൺ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി. തു​ട​ർ​ച്ച​യാ​യി നാ​ലാം ത​വ​ണ​യാ​ണ് മൈ​ക്ക​ളി​ന്റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ടീം ​കി​രീ​ടം ക​ര​സ്ഥ​മാ​ക്കു​ന്ന​ത്. സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ തു​ട​ങ്ങി ക​ഴി​ഞ്ഞ അ​ഞ്ചു വ​ർ​ഷ​വും എം.​ജി യൂ​നി​വേ​ഴ്സി​റ്റി ക​ലോ​ത്സ​വ​ത്തി​ൽ മി​ക​ച്ച പ്ര​ക​ട​നം കാ​ഴ്ച വെ​ക്കാ​ൻ ക​ഴി​ഞ്ഞ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്ന് മൈ​ക്കി​ൾ പ​റ​ഞ്ഞു. മേ​ശ​പ്പു​റ​ത്ത് താ​ളം പി​ടി​ച്ചി​രു​ന്ന ബാ​ല്യ​കാ​ല​ത്തി​ൽ നി​ന്നാ​ണ് മൈ​ക്കി​ൾ വെ​സ്റ്റേ​ൺ, ഈ​സ്റ്റേ​ൺ വാ​ദ്യ ഉ​പ​ക​ര​ണ​ങ്ങ​ളി​ൽ താ​ള വി​സ്മ​യം തീ​ർ​ക്കു​ന്ന​ത്. സൈ​ക്കോ​ള​ജി​സ്റ്റും വ​യ​ലി​നി​സ്റ്റു​മാ​യ നേ​ഹ ആ​ഗ്നെ​സാ​ണ് മൈ​ക്കി​ളി​ന്റെ സ​ഹോ​ദ​രി.

Tags:    
News Summary - Michael Joe wins medals for the fifth year in a row

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.