ഇന്ത്യ- ഒമാൻ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാർ സെമിനാറിൽ അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. എ.പി.എം. മുഹമ്മദ് ഹനീഷ് സംസാരിക്കുന്നു

ഇന്ത്യ- ഒമാന്‍ കരാർ: സെമിനാര്‍ സംഘടിപ്പിച്ചു

കൊച്ചി: ഇന്ത്യ- ഒമാന്‍ സമഗ്ര സാമ്പത്തിക പങ്കാളിത്ത കരാറുമായി ബന്ധപ്പെട്ട് കൊച്ചിയില്‍ സെമിനാര്‍ സംഘടിപ്പിച്ചു. വിവിധ മേഖലകളെ പ്രതിനിധീകരിക്കുന്ന ബിസിനസ് പ്രമുഖരും നിക്ഷേപകരും വ്യാപാര രംഗത്തെ പ്രതിനിധികളും പങ്കെടുത്തു.

ഇന്‍ഡോ ഗള്‍ഫ് ആന്‍ഡ് മിഡില്‍ ഈസ്റ്റ് ചേംബര്‍ ഓഫ് കൊമേഴ്‌സ് (ഇന്‍മെക്), ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഫിക്കി) എന്നിവ ഒമാന്‍ ചേംബര്‍ ഓഫ് കൊമേഴ്‌സ് ആന്‍ഡ് ഇന്‍ഡസ്ട്രി (ഒ.സി.സി.ഐ)യുമായി സഹകരിച്ചാണ് സെമിനാർ സംഘടിപ്പിച്ചത്.

ഇന്‍മെക് ചെയര്‍മാന്‍ ഡോ. എന്‍ എം ഷറഫുദ്ദീന്‍, അഡീഷനൽ ചീഫ് സെക്രട്ടറി എ.പി.എം. മുഹമ്മദ് ഹനീഷ്, ഇന്‍വെസ്റ്റ് ഒമാന്‍ സീനിയര്‍ പ്രൊജക്ട് മാനേജര്‍ യാരുബ് നാസര്‍ ഖമീസ്, ഒമാന്‍ തൊഴില്‍ മന്ത്രാലയത്തിലെ ലോജിസ്റ്റിക്‌സ് എന്‍ജിനിയര്‍ അല്‍- യഖ്ദാന്‍ മുഹമ്മദ് സഹിര്‍, ഡോ. യൂസഫ് ഹമീദ് ഹുമൈദ് തുടങ്ങിയവർ പങ്കെടുത്തു.ഗള്‍ഫാര്‍ ഗ്രൂപ്പ് സ്ഥാപകന്‍ പി മുഹമ്മദാലി ഒമാനി പ്രതിനിധികളെ ആദരിച്ചു. ഫിക്കി കേരള ചാപ്റ്റര്‍ ഹെഡ് സാവിയോ മാത്യു നന്ദി പറഞ്ഞു.

Tags:    
News Summary - India-Oman Agreement: Seminar organized

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.