കാക്കനാട് : തൃക്കാക്കര നഗരസഭ പരിധിയിലെ വിവിധ ഭാഗങ്ങളിൽ വഴിവിളക്കുകൾ മിഴിയടച്ചു. സീപോർട്ട് - എയർപോർട്ട് റോഡ് കടന്നുപോകുന്ന കലക്ടറേറ്റ് ജങ്ഷൻ, ഓലിമുകൾ, കാക്കനാട്-ഇൻഫോപാർക്ക് റോഡിൽ സുരഭിനഗർ, ഐ.എം.ജി. ജങ്ഷൻ, ഇടച്ചിറ, ഇൻഫോപാർക്ക്-ബ്രഹ്മപുരം പാലം തുടങ്ങിയ സ്ഥലങ്ങളിലൂടെ രാത്രികാലത്ത് നടന്നുപോകണമെങ്കിൽ ജനം ഇരുട്ടിൽ തപ്പേണ്ട ഗതികേടിലാണ്.
ചില റോഡുകളിൽ പകൽ സമയങ്ങളിലാണ് വഴിവിളക്കുകൾ തെളിഞ്ഞിരിക്കുന്നത്. പരാതിപറഞ്ഞ് മടുത്തെങ്കിലും പരിഹാരമാർഗം വൈകുന്നത് ജനങ്ങൾക്കിടയിൽ പ്രതിഷേധത്തിനും കാരണമാകുന്നുണ്ട്. ''നിലാവ്'' പദ്ധതി പ്രകാരം പൊതുമരാമത്ത് വകുപ്പ് ഇലക്ട്രിക്കൽ വിഭാഗമാണ് വഴിവിളക്കുകൾ സ്ഥാപിച്ചത്. എന്നാൽ, അറ്റകുറ്റപ്പണികൾ വൈകുന്നതും പരിപാലനത്തിലെ വീഴ്ചകളും കാരണം പലഭാഗങ്ങളും ഇരുട്ടിലായി. പ്രധാന ജങ്ഷനുകളിലെ വ്യാപാരസ്ഥാപനങ്ങളിൽ നിന്നുള്ള വെളിച്ചം നേരിയ ആശ്വാസം നൽകുന്നുണ്ടെങ്കിലും കടകൾ അടയ്ക്കുന്നതോടെ പ്രദേശങ്ങൾ കൂരിരുട്ടിലാകും. ഇത് സമൂഹവിരുദ്ധർക്ക് താവളമാക്കാനുള്ള അവസരമായി മാറുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.