ഇ​സാ​ജു​ല്‍, ആ​കാ​ശ്

ടാര്‍ മോഷണം: പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ൾ പിടിയിൽ, കരാറുകാരന്‍ ഒളിവില്‍

കി​ഴ​ക്ക​മ്പ​ലം: വാ​ഴ​ക്കു​ളം പ​ഞ്ചാ​യ​ത്തി​ലെ കൈ​പ്പൂ​രി​ക്ക​ര, ജാ​മി​അ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ റോ​ഡ് ടാ​ര്‍ ചെ​യ്യാ​ന്‍ ​െവ​ച്ചി​രു​ന്ന ടാ​ര്‍ വീ​പ്പ​ക​ള്‍ മോ​ഷ​ണം പോ​യ കേ​സി​ല്‍ മൂ​ന്നു​പേ​രെ ത​ടി​യി​ട്ട​പ​റ​മ്പ് പൊ​ലീ​സ് പി​ടി​കൂ​ടി. പ​ശ്ചി​മ ബം​ഗാ​ള്‍ സ്വ​ദേ​ശി​ക​ളാ​യ ആ​കാ​ശ് (19), ഇ​സാ​ജു​ല്‍ (24), രാ​ജ​ന്‍ ഷൈ​ക്ക് (21) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ര്‍ ടാ​ര്‍ ക​യ​റ്റി​ക്കൊ​ണ്ടു​പോ​യ ടി​പ്പ​റും പി​ടി​ച്ചെ​ടു​ത്തു.

കേ​സി​ലെ ഒ​ന്നാം പ്ര​തി ക​രാ​റു​കാ​ര​ന്‍ ജോ​ബി ഒ​ളി​വി​ലാ​ണ്. കൈ​പ്പൂ​രി​ക്ക​ര ഭാ​ഗ​ത്തു​നി​ന്ന് 18 വീ​പ്പ​യും ജാ​മി​അ ഭാ​ഗ​ത്തു​നി​ന്ന് 13 വീ​പ്പ​യു​മാ​ണ് മോ​ഷ​ണം പോ​യ​ത്. പ​രി​സ​ര​ത്തെ സി.​സി.​ടി.​വി കാ​മ​റ പ​രി​ശോ​ധി​ച്ചും മൊ​ബൈ​ല്‍ ന​മ്പ​ര്‍ പി​ന്തു​ട​ര്‍ന്നു​മാ​ണ് പ്ര​തി​ക​ളെ പൊ​ലീ​സ് പി​ടി​കൂ​ടി​യ​ത്. ഇ​വ​ർ തൊ​ഴി​ലാ​ളി​ക​ളാ​ണ്.

Tags:    
News Summary - Tar theft: West Bengal natives arrested, contractor absconding

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.