സലാം
Posted On
date_range Updated On
date_range കഞ്ചാവുമായി നിരവധി കേസിലെ പ്രതി പിടിയിൽ
കിഴക്കമ്പലം: 710 ഗ്രാം കഞ്ചാവുമായി നിരവധി കേസിലെ പ്രതി പിടിയിൽ. പെരുമ്പാവൂർ ഒന്നാംമൈൽ നടപ്പറമ്പിൽ സലാമിനെയാണ് (51) കുന്നത്തുനാട് പൊലീസ് അറസ്റ്റ് ചെയ്തത്. ഇരുചക്ര വാഹനത്തിൽ കഞ്ചാവ് വിൽപനക്ക് കൊണ്ടുപോകുമ്പോഴാണ് പള്ളിക്കര ഭാഗത്തുവെച്ച് ഇയാളെ പിടികൂടിയത്.
ബൈക്കും കസ്റ്റഡിയിലെടുത്തു. ചെറിയ പൊതികളിലാക്കിയാണ് വിൽപന. ഇൻസ്പെക്ടർ വി.പി. സുധീഷ്, എസ്.ഐ എ.ബി. സതീഷ്, എ.എസ്.ഐമാരായ ജെ. സജി, കെ.എ. നൗഷാദ്, എസ്.സി.പി.ഒമാരായ പി.എ. അഫ്സൽ, അഭിലാഷ് തുടങ്ങിയവരാണ് അന്വേഷണ സംഘത്തിലുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.