കൂ​ന​മ്മാ​വ് സെ​ന്റ് ഫി​ലോ​മി​നാ​സ് എ​ൽ.​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ അ​സം​ബ്ലി​യി​ൽ ഒ​രു​ക്കി​യ ത​ണ​ൽ മ​രം

ഭൂ​മി​ക്ക് ത​ണ​ലൊ​രു​ക്കാ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ഒ​ത്തു​ചേ​ർ​ന്നു

വ​രാ​പ്പു​ഴ: കു​ട്ടി​ക​ളൊ​രു​മി​ച്ച് ഭൂ​മി​ക്ക് ത​ണ​ലൊ​രു​ക്കാ​ൻ ഒ​ത്തു​ചേ​ർ​ന്ന​പ്പോ​ൾ അ​തൊ​രു മ​ര​മാ​യി മാ​റി​യ കാ​ഴ്ച ക​ണ്ണി​ന് കു​ളി​ർ​മ​യാ​യി. കൂ​ന​മ്മാ​വ് സെ​ന്റ് ഫി​ലോ​മി​നാ​സ് എ​ൽ.​പി സ്കൂ​ളി​ലെ വി​ദ്യാ​ർ​ഥി​ക​ളാ​ണ് പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​മെ​ന്ന വി​ളം​ബ​ര​വു​മാ​യി കു​ഞ്ഞി​ക്കൈ​ക​ളി​ൽ വൃ​ക്ഷ​ത്തൈ​ക​ളു​മാ​യി അ​സം​ബ്ലി​യി​ൽ ഒ​ത്തു​ചേ​ർ​ന്ന​ത്.

പ്ര​ഫ. കെ.​വി. തോ​മ​സ് വി​ദ്യാ​ധ​നം ട്ര​സ്റ്റി​ന്റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​പ്പാ​ക്കു​ന്ന ‘ഹ​രി​താ​ഭ​മ​യം അ​തി​ജീ​വ​ന​പാ​ഠം’ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യാ​ണ് വൃ​ക്ഷ​ത്തൈ​ക​ൾ വി​ത​ര​ണം ചെ​യ്ത​ത്. അ​ധ്യാ​പി​ക അ​ഞ്ജു കെ. ​ജേ​ക്ക​ബി​ന്റെ ആ​ശ​യം മ​നോ​ഹ​ര​മാ​യ ദൃ​ശ്യ​വി​രു​ന്നാ​യി മാ​റു​ക​യാ​യി​രു​ന്നു. സ​ർ​ക്കാ​റി​ന്റെ സീ​ഡ് പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട ‘നാ​ട്ടു​മാ​ഞ്ചോ​ട്ടി​ൽ’ എ​ന്ന പ​രി​പാ​ടി​യി​ലൂ​ടെ പ്ര​ശ​സ്തി നേ​ടി​യി​രു​ന്നു. പ്ര​ഥ​മാ​ധ്യ​പി​ക​യാ​യ ജ​യാ​പോ​ളാ​ണ് ഇ​വി​ടെ ഹ​രി​ത പാ​ഠം ബോ​ധ​വ​ത്ക​ര​ണ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

Tags:    
News Summary - Students come together to protect the earth

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.