മട്ടാഞ്ചേരി: ഇ-പോസ് യന്ത്രത്തിൽ ക്രമീകരണമാകാത്തതിനാൽ ശനിയാഴ്ച മുതൽ മുൻഗണനേതര വിഭാഗങ്ങൾക്ക് വിതരണം ചെയ്യേണ്ടിയിരുന്ന സ്പെഷൽ അരിവിതരണം അവതാളത്തിലായി. നീല, വെള്ള കാർഡുകാർക്കാണ് ഓണത്തോട് അനുബന്ധിച്ച് 10 കിലോ സ്പെഷൽ അരി വിതരണം ചെയ്യുമെന്ന് പ്രഖ്യാപിച്ചിരുന്നത്. കിലോക്ക് 10.90 രൂപ നിരക്കിൽ വിതരണം ചെയ്യാനായിരുന്നു നിർദേശം. ഇത് സംബന്ധിച്ച് സർക്കുലറും ഭക്ഷ്യവകുപ്പ് ഇറക്കിയിരുന്നു. പ്രഖ്യാപന അടിസ്ഥാനത്തിൽ ശനിയാഴ്ച രാവിലെ മുതൽ തന്നെ റേഷൻ കാർഡ് ഉടമകൾ കടകളിലെത്തി. എന്നാൽ, ക്രമീകരണത്തിലെ വീഴ്ച ഗുണഭോക്താക്കളെയും റേഷൻകട വ്യാപാരികളെയും ഒരുപോലെ ബുദ്ധിമുട്ടിലാക്കി. മൈനസ് ബില്ലിങ് ഏർപ്പെടുത്തി വിതരണം നടത്താൻ നടപടി സ്വീകരിക്കണമെന്ന് റേഷൻ വ്യാപാരികൾ ആവശ്യപ്പെട്ടു. കോവിഡ് കാലത്ത് വിതരണം ചെയ്ത സൗജന്യ കിറ്റിന്റെ കമീഷൻ ഓണത്തിനുമുമ്പ് വിതരണം ചെയ്യണമെന്നും ഓൾ കേരള റീട്ടെയിൽ റേഷൻ ഡീലേഴ്സ് അസോസിയേഷൻ ഭാരവാഹികളായ അഡ്വ. ജോണി നെല്ലൂർ, ടി. മുഹമ്മദാലി എന്നിവർ ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.