ഓപറേഷന്‍ തണ്ടര്‍; ജില്ലയിൽ ഈ മാസം ഇതുവരെ 2456 കേസ്

തിരുവനന്തപുരം: എക്‌സൈസിന്‍റെ ഓപറേഷന്‍ തണ്ടറിന്റെ ഭാഗമായി ജൂണ്‍ മാസത്തിലെ കണക്ക് പ്രകാരം 1,965 റെയ്ഡുകളും 38 സംയുക്ത റെയ്ഡുകളും ഉള്‍പ്പെടെ 30591 വാഹനങ്ങള്‍ പരിശോധിച്ചു. പരിശോധനകളില്‍ 2456 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. അബ്കാരി കേസുകള്‍ 272, എന്‍.ഡി.പി.എസ് കേസുകള്‍ 116, പൊതു ഇടങ്ങളിലെ പുകവലിയും മറ്റു നിരോധിത പുകയില ഉൽപന്നങ്ങളുടെ ഉപയോഗവും വിൽപയും -2,064, ഇ-സിഗരറ്റുമായി ബന്ധപ്പെട്ട കേസ് -ഒന്ന്, സാമ്പിള്‍ കേസ് -3 എന്നിങ്ങനെയാണ് കണക്ക്. അബ്കാരി കേസുകളില്‍ 274 പ്രതികളെ കണ്ടെത്തി, 238 പേരെ അറസ്റ്റ് ചെയ്തു.

എന്‍.ഡി.പി.എസ് കേസുകളില്‍ 117 പ്രതികളെ കണ്ടെത്തുകയും 113 പേരെ അറസ്റ്റ് ചെയ്തു. അബ്കാരി, എന്‍.ഡി.പി.എസ് കേസുകളിലായി 21 വാഹനങ്ങളും പിടിച്ചെടുത്തു. കോട്പ നിയമപ്രകാരം നടത്തിയ പരിശോധനകളില്‍ 2,064 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 1,887 പ്രതികളെ കണ്ടെത്തി. ഇതിലൂടെ 4.13 ലക്ഷം രൂപ പിഴ ഈടാക്കി. ലഹരിവസ്തുക്കളുടെയും അനധികൃത മദ്യത്തിന്റെയും വ്യാപനം തടയുന്നതിനായി ശക്തമായ പരിശോധനകളും നിയമനടപടികളും തുടരുമെന്ന് ഡെപ്യൂട്ടി എക്‌സൈസ് കമീഷണര്‍ എം. സൂരജ് അറിയിച്ചു.

റെയില്‍വേ പൊലീസ് 40 കിലോ കഞ്ചാവ് പിടികൂടി; ഏഴ്​ പേർ അറസ്റ്റിൽ

തി​രു​വ​ന​ന്ത​പു​രം: ‘ഓ​പ​റേ​ഷ​ന്‍ തൂ​ഫാ​ന്‍റെ’ ഭാ​ഗ​മാ​യി ക​ഴി​ഞ്ഞ മൂ​ന്ന് ദി​വ​സ​ങ്ങ​ളി​ൽ റെ​യി​ല്‍വേ പൊ​ലീ​സും റെ​യി​ല്‍വേ പ്രൊ​ട്ട​ക്ഷ​ൻ ഫോ​ഴ്‌​സും സം​യു​ക്ത​മാ​യി ന​ട​ത്തി​യ പ്ര​ത്യേ​ക പ​രി​ശോ​ധ​ന​യി​ൽ 40 കി​ലോ ക​ഞ്ചാ​വ് പി​ടി​കൂ​ടി. ഒ​മ്പ​ത്​ കേ​സു​ക​ളി​ലാ​യി ഏ​ഴ് പേ​രെ അ​റ​സ്റ്റ് ചെ​യ്തു. സ്കൂ​ള്‍ വി​ദ്യാ​ര്‍ഥി​ക​ള്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​ര്‍ക്ക് ല​ഹ​രി​വ​സ്തു​ക്ക​ള്‍ വി​ത​ര​ണം ചെ​യ്യു​ന്ന​താ​യി സം​ശ​യി​ക്കു​ന്ന​വ​ര്‍ ഉ​ള്‍പ്പെ​ടെ​യു​ള്ള​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്. ഇ​തി​ൽ ഭൂ​രി​ഭാ​ഗ​വും അ​ന്ത​ർ സം​സ്ഥാ​ന​ങ്ങ​ളി​ലെ തൊ​ഴി​ലാ​ളി​ക​ളാ​ണ്. ക​ഞ്ചാ​വി​ന് പു​റ​മേ എം.​ഡി.​എം.​എ, ക​ഞ്ചാ​വ് മി​ഠാ​യി തു​ട​ങ്ങി​യ​വ​യും പി​ടി​കൂ​ടി​യ​വ​യി​ൽ ഉ​ൾ​പ്പെ​ടു​ന്നു. ദി​ബ്രു​ഗ​ഡ്, കേ​ര​ള എ​ക്സ്പ്ര​സ്, വി​വേ​ക് എ​ക്സ്പ്ര​സ്, നേ​ത്രാ​വ​തി എ​ന്നീ ട്രെ​യി​നു​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​യി​ലാ​ണ് ല​ഹ​രി ഉ​ൽ​പ​ന്ന​ങ്ങ​ൾ ക​ണ്ടെ​ത്തി​യ​ത്.

പാ​റ​ശ്ശാ​ല, തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, എ​റ​ണാ​കു​ളം, കോ​ഴി​ക്കോ​ട് എ​ന്നീ റെ​യി​ൽ​വേ സ്റ്റേ​ഷ​നു​ക​ളി​ലും ട്രെ​യി​നു​ക​ളി​ലും പ്ലാ​റ്റ്ഫോ​മു​ക​ളി​ലു​മാ​ണ് പ​രി​ശോ​ധ​ന ന​ട​ന്ന​ത്. റെ​യി​ൽ​വേ പൊ​ലീ​സ് മേ​ധാ​വി ബി. ​കൃ​ഷ്ണ​കു​മാ​റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ആ​ർ.​പി.​എ​സ്.​എ​ച്ച്.​ഒ​മാ​രാ​യ റ​സ്സ​ൽ രാ​ജ്, ശ്യാ​മ​കു​മാ​രി, നി​സാ​റു​ദീ​ൻ, മ​ഹേ​ഷ്, പി.​കെ. ബ​ഷീ​ർ, എ​സ്.​ഐ പ്ര​ദീ​പ്, ജി.​ആ​ർ.​പി യി​ലെ ഡാ​ൻ​സാ​ഫ് & ഇ​ന്‍റ​ലി​ജ​ൻ​സ് അം​ഗ​ങ്ങ​ളാ​യ ഷ​ഹേ​ഷ്, തോ​മ​സ്, ഹ​രി​കൃ​ഷ്ണ​ൻ, അ​ർ​ജു​ൻ, ജി​തി​ൻ, മ​ഗ​നേ​ഷ്, മ​ണി​ക​ണ്ഠ​ൻ, അ​നി​ൽ​കു​മാ​ർ, ജോ​സ്, അ​ഖി​ലേ​ഷ്, ആ​ർ.​പി.​എ​ഫ് ഇ​ൻ​സ്പെ​ക്ട​ർ ബി​നോ​യ് ആ​ന്‍റ​ണി, ഹെ​ഡ് കോ​ൺ​സ്റ്റ​ബി​ൾ ഷി​ജി, ഗി​രീ​ഷ്, സി.​പി.​ഡി.​എ​സ് അം​ഗ​ങ്ങ​ളാ​യ ശ​ര​ത്, ഷി​ബു എ​ന്നി​വ​രും ചേ​ർ​ന്നാ​ണ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ല​ഹ​രി വി​പ​ണ​ന​ത്തെ​ക്കു​റി​ച്ചു​ള്ള വി​വ​ര​ങ്ങ​ള്‍ പൊ​തു​ജ​ന​ങ്ങ​ള്‍ക്ക് നേ​രി​ട്ടും (9846200100) വാ​ട്സ്ആ​പ്പ് (9497935859) മു​ഖേ​ന​യും റെ​യി​ല്‍വേ പൊ​ലീ​സി​നെ അ​റി​യി​ക്കാം.

Tags:    
News Summary - Operation Thunder; 2456 cases so far this month in the district

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.