പറവൂർ: എ.ഐ.വൈ.എഫ് നേതാവ് നിമിഷ രാജുവിനെ സ്ഥാനാർഥിയാക്കിയതിൽ സി.പി.ഐയിൽ പൊട്ടിത്തെറി. ലോക്കൽ കമ്മിറ്റി അസി. സെക്രട്ടറിയടക്കം അഞ്ചുപേർ സി.പി.ഐയിൽനിന്ന് രാജി സമർപ്പിച്ചതായി സൂചന.
നിമിഷ രാജുവിനെ പറവൂർ ബ്ലോക്ക് പഞ്ചായത്ത് കെടാമംഗലം ഡിവിഷനിൽ സി.പി.ഐ സ്ഥാനാർഥിയാക്കിയതിന് പിന്നാലെയാണ് വിവാദവും രാജിവെക്കലും. ലോക്കൽ കമ്മിറ്റിയുമായി ആലോചിക്കാതെ സ്ഥാനാർഥിയെ ഇറക്കുമതി ചെയ്തുവെന്നാണ് വിമർശനം.
നിമിഷക്ക് മത്സരിക്കാൻ അവസരം നൽകിയതിൽ സി.പി.എമ്മും നീരസം പ്രകടിപ്പിച്ചിരുന്നു. എം.ജി യൂനിവേഴ്സിറ്റി സെനറ്റ് തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ഉണ്ടായ വിദ്യാർഥി സംഘർഷത്തിൽ അന്നത്തെ എസ്.എഫ്.ഐ സംസ്ഥാന സെക്രട്ടറി പി.എം. ആർഷോക്കെതിരെ നിമിഷ രാജുവിന്റെ വെളിപ്പെടുത്തലുകൾ സി.പി.എമ്മിനെ പ്രതിരോധത്തിലാക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.