Posted On
date_range Updated On
date_range മത്സ്യ സംസ്കരണ ശാലയിൽ അമോണിയ വാതകം ചോർന്നു
പള്ളുരുത്തി: മാസങ്ങൾ അടച്ചിട്ടതിനുശേഷം പ്രവർത്തനം തുടങ്ങാനിരിക്കെ ഇടക്കൊച്ചിയിലെ മത്സ്യ സംസ്കരണ ശാലയിൽ അമോണിയ വാതക ചോർച്ച. കുമ്പളം ഫെറിക്ക് സമീപം എസ്.എച്ച് മറൈൻ എന്ന സ്ഥാപനത്തിലാണ് ചോർച്ച ഉണ്ടായത്. വാതകം ചോർന്നതിനെ തുടർന്ന് പരിസരവാസികളിൽ നിരവധി പേർക്ക് അസ്വസ്ഥത അനുഭവപ്പെട്ടു.
നാട്ടുകാർ വിവരമറിയിച്ചതിനെ തുടർന്ന് അഗ്നി രക്ഷസേന സ്ഥലത്തെത്തി രക്ഷാപ്രവർത്തനം നടത്തി.വാൽവ് തകരാറാണ് ചോർച്ചയ്ക്ക് കാരണം. അഗ്നി രക്ഷസേനാംഗങ്ങൾ വെള്ളം പമ്പ് ചെയ്ത് വാൾവ് അടച്ചാണ് അമോണിയ നിർവീര്യമാക്കിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.