കാ​ർ തീ​പി​ടി​ച്ച് ക​ത്തി ന​ശി​ച്ച​പ്പോ​ൾ 

ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു

മൂ​വാ​റ്റു​പു​ഴ: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന കാ​റി​ന് തീ​പി​ടി​ച്ചു. കാ​ർ നി​ർ​ത്തി യാ​ത്രി​ക​ർ പു​റ​ത്തി​റ​ങ്ങി​യ​തി​നാ​ൽ ദു​ര​ന്തം ഒ​ഴി​വാ​യി. മൂ​വാ​റ്റു​പു​ഴ കൂ​ത്താ​ട്ടു​കു​ളം എം.​സി റോ​ഡി​ല്‍ ഉ​ന്ന​ക്കു​പ്പ​യി​ൽ ഞാ​യ​റാ​ഴ്ച രാ​വി​ലെ 6.30നാ​ണ് സം​ഭ​വം.

മ​ണ​ര്‍കാ​ട് നി​ന്ന് നെ​ടു​മ്പാ​ശ്ശേ​രി എ​യ​ര്‍പോ​ര്‍ട്ടി​ലേ​ക്ക് പോ​വു​ക​യാ​യി​രു​ന്ന മു​ണ്ട​ക്ക​യം സ്വ​ദേ​ശി​ക​ളാ​യ ജോ​മോ​നും ഭാ​ര്യ​യും ര​ണ്ട് കു​ട്ടി​ക​ളും സ​ഞ്ച​രി​ച്ച കാ​റി​നാ​ണ് തീ​പി​ടി​ച്ച​ത്. ഉ​ന്ന​ക്കു​പ്പ ഭാ​ഗ​ത്തെ​ത്തി​യ​പ്പോ​ൾ കാ​റി​ന്റെ എ​ൻ​ജി​ന്റെ ഭാ​ഗ​ത്തു​നി​ന്ന് പു​ക​യു​യ​രു​ന്ന​ത് ശ്ര​ദ്ധ​യി​ൽ​പ്പെ​ട്ട കു​ടും​ബം കാ​ർ നി​ർ​ത്തി പു​റ​ത്തി​റ​ങ്ങു​ക​യാ​യി​രു​ന്നു. പു​റ​ത്തി​റ​ങ്ങി​യ​തി​നു പി​ന്നാ​ലെ​യാ​ണ് കാ​റി​ന്റെ മു​ൻ​ഭാ​ഗ​ത്ത് തീ​പി​ടി​ച്ച​ത്. കാ​ർ ക​ത്തി​ന​ശി​ച്ചു.

വി​വ​ര​മ​റി​ഞ്ഞെ​ത്തി​യ മൂ​വാ​റ്റു​പു​ഴ അ​ഗ്നി​ര​ക്ഷാ​സേ​ന​യെ​ത്തി തീ​യ​ണ​ച്ചു. ഉ​ദ്യോ​ഗ​സ്ഥ​രാ​യ ഷം​സു​ദ്ദീ​ന്‍, അ​യ്യൂ​ബ്, നി​ബി​ന്‍ ബോ​സ്, ഡി​ബി​ന്‍ ബാ​ല​കൃ​ഷ്ണ​ന്‍, കെ.​എം. ഇ​ബ്രാ​ഹിം, റി​യാ​സ് എ​ന്നി​വ​ര്‍ ചേ​ര്‍ന്നാ​ണ് തീ​യ​ണ​ച്ചു.

Tags:    
News Summary - A moving car caught fire.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.