ആദരിച്ചു

കോതമംഗലം: പിണ്ടിമന പഞ്ചായത്തിലെ കാർഷിക മേഖലയിലെ മികച്ച പ്രവർത്തനം നടത്തിയ അംഗൻവാടികൾക്ക് കർഷകദിനത്തോടനുബന്ധിച്ച് ആന്‍റണി ജോൺ എം.എൽ.എ ആദരം നൽകി. 11ാം വാർഡിൽ പ്രവർത്തിക്കുന്ന മുത്തംകുഴി പത്താം നമ്പർ അംഗൻവാടി ഒന്നാം സ്ഥാനവും നാലാം വാർഡിലെ ചേലാട് അംഗൻവാടി നമ്പർ നാലിന് രണ്ടാം സ്ഥാനവും ലഭിച്ചു. പഞ്ചായത്ത് പ്രസിഡന്‍റ്​ ജെസി സാജു അധ്യക്ഷത വഹിച്ചു. കൃഷി ഓഫിസർ ഇ.എം. ഹനീഫ സ്വാഗതവും കൃഷി അസി. വി.കെ. ജിൻസ് നന്ദിയും പറഞ്ഞു.

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.