കോതമംഗലം സെന്‍റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ ജില്ലയിൽ വീണ്ടും ഒന്നാമത് കോതമംഗലം: ഈ വർഷത്തെ പരീക്ഷയിൽ ജില്ലയിൽ ഏറ്റവും കൂടുതൽ എ പ്ലസ് നേടി ഒന്നാമത് എത്തിയത് കോതമംഗലം സെന്‍റ് അഗസ്റ്റിൻസ് ഗേൾസ് ഹയർ സെക്കൻഡറി സ്കൂൾ. 379 കുട്ടികൾ പരീക്ഷ എഴുതിയതിൽ എല്ലാവരും വിജയിക്കുകയും 109 കുട്ടികൾ ഫുൾ എ പ്ലസ് നേടുകയും ചെയ്തു. 2021-22 അധ്യയനവർഷം, പാഠ്യ- പാഠ്യേതര പ്രവർത്തനങ്ങളിൽ ജില്ലയിലെ മികച്ച വിദ്യാലയമായി തിരഞ്ഞെടുക്കപ്പെട്ടിരുന്നു. കഴിഞ്ഞവർഷവും ഒന്നാം സ്ഥാനം കരസ്ഥമാക്കിയിരുന്നു. സർക്കാർ സ്കൂളുകൾക്ക് മികച്ച നേട്ടം കോതമംഗലം: താലൂക്കിലെ സർക്കാർ സ്കൂളുകൾക്ക് മികച്ച നേട്ടം. താലൂക്കിലെ ഒമ്പത് സർക്കാർ സ്കൂളും നൂറ് ശതമാനം വിജയം കരസ്ഥമാക്കി. ചെറുവട്ടൂർ ഗവ. മോഡൽ ഹയർ സെക്കൻഡറി സ്കൂളിലാണ് ഏറ്റവും കൂടുതൽ വിദ്യാർഥികൾ പരീക്ഷ എഴുതിയത്. 129 പേർ ഇവിടെനിന്ന് വിജയിച്ചു. നൂറ് ശതമാനം വിജയം നേടിയ സ്കൂളുകളും വിജയിച്ചവരുടെ എണ്ണവും: പല്ലാരിമംഗലം 79, മാതിരപ്പിള്ളി 22, നേര്യമംഗലം 31, ചാത്തമറ്റം 16, അയ്യങ്കാവ് 31, കുട്ടമ്പുഴ 11, വടാട്ടുപാറ 45, നെല്ലിക്കുഴി 19.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.