മൂവാറ്റുപുഴ: ഒമ്പതുമാസം ഗർഭിണിയായ യുവതിയെ ആക്രമിച്ച കേസിൽ മൂന്നുപേരെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റു ചെയ്തു. ആരക്കുഴ മീങ്കുന്നം പരുന്തുംമാക്കിൽ വീട്ടിൽ കെൻസ് ജേക്കബ് (24), മീങ്കുന്നം പത്രയിൽ വീട്ടിൽ അരുൺ മണി (24), മീങ്കുന്നം ചിരവത്തടത്തിൽ വീട്ടിൽ സോബിൻ (22) എന്നിവരെയാണ് മൂവാറ്റുപുഴ പൊലീസ് ഇൻസ്പെക്ടർ അനിൽ ജോർജിന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റ് ചെയ്തത്. 27ന് രാത്രി പത്തരയോടെയാണ് സംഭവം.
പ്രതികൾക്ക് യുവതിയുടെ ഭർത്താവിനോടുള്ള മുൻവിരോധം നിമിത്തം മൂവാറ്റുപുഴ മീങ്കുന്നം ഭാഗത്തുള്ള വീടിന് സമീപം പരാതിക്കാരിയുടെ ഭർത്താവിനെ പ്രതികൾ ഉപദ്രവിക്കുകയായിരുന്നു. ഇത് തടയാൻ ശ്രമിച്ച യുവതിയെയും പ്രതികൾ ആക്രമിക്കുകയായിരുന്നു. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ എൻ.എസ് റോയ്, എസ്. ശ്രീനാഥ്, വി.സി. സജി, ഷിബു മാത്യു, സീനിയർ സിവിൽ പൊലീസ് ഓഫിസർമാരായ ആർ.ഒ അജിംസ്, സന്ദീപ് പ്രഭാകർ, ബിജി മാത്യു എന്നിവരുമുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.