മൂവാറ്റുപുഴയിൽ വി.ഡി. സതീശനെതിരെ പ്രത്യക്ഷപ്പെട്ട പോസ്റ്റർ
Posted On
date_range Updated On
date_range മൂവാറ്റുപുഴയിൽ പ്രതിപക്ഷ നേതാവിനെതിരെ പോസ്റ്റർ
മൂവാറ്റുപുഴ: പ്രതിപക്ഷ നേതാവ് വി.ഡി. സതീശനെതിരെ മൂവാറ്റുപുഴയിൽ പോസ്റ്റർ. നഗരത്തിലെ വെള്ളൂർക്കുന്നം സിഗ്നൽ ജങ്ഷന് സമീപമാണ് പോസ്റ്റർ പ്രത്യക്ഷപ്പെട്ടത്. പി.ആർ. വർക്കിന്‍റെ ബലത്തിൽ രമേശ് ജിയെ പോലുള്ള സീനിയർ നേതാക്കളെ താറടിച്ച് കേരളത്തിന്റെ മുഖ്യമന്ത്രിയാകാനുള്ള സതീശന്‍റെ മോഹം വിലപ്പോകില്ലെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്.
സതീശന്റെ ഫോട്ടോയും പോസ്റ്ററിൽ ഇടംപിടിച്ചിട്ടുണ്ട്. ഇന്ത്യൻ നാഷനൽ കോൺഗ്രസ് ഫാമിലിയുടെ പേരിൽ ബുധനാഴ്ച രാത്രിയിലാണ് പോസ്റ്റർ സ്ഥാപിച്ചിരിക്കുന്നത്. എന്നാൽ, രാവിലെതന്നെ പോസ്റ്റർ ഇവിടെ നിന്നും നീക്കം ചെയ്തു. കഴിഞ്ഞ ദിവസം മൂവാറ്റുപുഴ കിഴക്കേക്കര മണിയംകുളം കവലയിൽ വി.ഡി. സതീശന് അനുകൂലമായി ഫ്ലക്സ്ബോർഡ് പ്രത്യക്ഷപ്പെട്ടിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.