Posted On
date_range Updated On
date_range തെരുവുനായ് ആക്രമണത്തില്‍ യുവാവിന് പരിക്ക്
മൂവാറ്റുപുഴ: തെരുവുനായ് ആക്രമണത്തിൽ ബൈക്ക് യാത്രക്കാരന് പരിക്ക്. നെടുമ്പാശ്ശേരിയില്‍ ഭാര്യയെ യാത്രയാക്കാന്‍ പോയി മൂവാറ്റുപുഴ ആവോലിയിലേക്ക് മടങ്ങുകയായിരുന്ന യുവാവ് സഞ്ചരിച്ച ബൈക്കിന് നേരെയാണ് കീഴില്ലത്ത് തെരുവുനായ് ആക്രമണമുണ്ടായത്. ബൈക്കിൽനിന്ന് തെറിച്ചുവീണ ആവോലി പാലത്തിങ്കൽ പി.ജെ. സുരേഷിനാണ് (40) ഗുരുതര പരിക്കേറ്റത്. മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ ചികിത്സയിലാണ് സുരേഷ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.