ഷാനി
Posted On
date_range Updated On
date_range വിദ്യാർഥിനിയെ അപമാനിച്ച യുവാവ് പിടിയിൽ
മൂവാറ്റുപുഴ: സ്കൂളിൽ പോയ വിദ്യാർഥിനിയെ സ്കൂട്ടറിൽ എത്തി അപമാനിച്ചയാളെ മൂവാറ്റുപുഴ പൊലീസ് അറസ്റ്റ് ചെയ്തു. മുളവൂർ ഈസ്റ്റ്വാഴപ്പിള്ളി നിരപ്പ് ഭാഗത്ത് വാരിക്കാട്ട് പുതിശ്ശേരിക്കൽ വീട്ടിൽ ഷാനിയെയാണ് (26) പോക്സോ കേസിൽ അറസ്റ്റ് ചെയ്തത്.
നഗരത്തിലെ മീൻസ്റ്റാൾ ഉടമയായ ഇയാൾ അതിരാവിലെ സ്കൂളിൽ പോകുന്ന വിദ്യാർഥിനികളോട് മോശമായി പെരുമാറുന്നതായി പരാതി ലഭിച്ചിരുന്നു. സമീപത്തെ സി.സി.ടി.വി. ദൃശ്യങ്ങൾ പരിശോധിച്ച് പ്രതിയെ പിടികൂടുകയായിരുന്നു. അന്വേഷണസംഘത്തിൽ ഇൻസ്പെക്ടർ സി.ജെ. മാർട്ടിൻ, എസ്. ഐ ആർ. അനിൽകുമാർ, എ.എസ്.ഐ സി.എസ്. അലി, സി.പി.ഒ ദിലീഷ് എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.