ഖു​സി​ദു​ൽ ഇ​സ്​​ലാം

ഹെറോയിനുമായി പശ്ചിമബംഗാൾ സ്വദേശി പിടിയിൽ

മൂ​വാ​റ്റു​പു​ഴ: ര​ണ്ട​ര ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ഹെ​റോ​യി​നു​മാ​യി പ​ശ്ചി​മ​ബം​ഗാ​ൾ സ്വ​ദേ​ശി പി​ടി​യി​ൽ. മു​ള​വൂ​ർ ത​ച്ചോ​ട​ത്തും​പ​ടി ഭാ​ഗ​ത്ത്‌ വാ​ട​ക​ക്ക് താ​മ​സി​ച്ചു​വ​രു​ന്ന മു​ർ​ഷി​ദാ​ബാ​ദ് ഫ​രീ​ദ്പു​ർ സ്വ​ദേ​ശി ഖു​സി​ദു​ൽ ഇ​സ്​​ലാ​മി​നെ​യാ​ണ്​ (34) മൂ​വാ​റ്റു​പു​ഴ പൊ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

ഇ​യാ​ളി​ൽ​നി​ന്ന് 23 ഗ്രാം ​ഹെ​റോ​യി​ൻ ക​ണ്ടെ​ടു​ത്തു. ഒ​രാ​ഴ്ച മു​മ്പാ​ണ് ഇ​യാ​ൾ കൊ​ൽ​ക്ക​ത്ത​യി​ൽ​നി​ന്ന് എ​ത്തി​യ​ത്.

അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളു​ടെ ഇ​ട​യി​ൽ വി​ൽ​പ​ന​യാ​യി​രു​ന്നു ഇ​യാ​ളു​ടെ ല​ക്ഷ്യം. പൊ​ലീ​സി​നെ ക​ണ്ട് ക​ട​ന്നു​ക​ള​യാ​ൻ ശ്ര​മി​ച്ച പ്ര​തി​യെ പൊ​ലീ​സ് ഓ​ടി​ച്ചു​പി​ടി​കൂ​ടു​ക​യാ​യി​രു​ന്നു. മൂ​വാ​റ്റു​പു​ഴ ഡി​വൈ.​എ​സ്.​പി എ​സ്. മു​ഹ​മ്മ​ദ് റി​യാ​സി​ന്‍റെ മേ​ൽ​നോ​ട്ട​ത്തി​ൽ എ​സ്.​എ​ച്ച്.​ഒ സി.​ജെ. മാ​ർ​ട്ടി​ൻ എ.​എ​സ്.​ഐ പി.​സി. ജ​യ​കു​മാ​ർ, ബി​ബി​ൽ മോ​ഹ​ൻ എ​ന്നി​വ​ർ ചേ​ർ​ന്നാ​ണ് പ്ര​തി​യെ പി​ടി​കൂ​ടി​യ​ത്.

Tags:    
News Summary - West Bengal native arrested with heroin

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.