മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാൻഡിന് സമീപം കാർ തടി ലോറിയുടെ പിന്നിൽ ഇടിച്ചുണ്ടായ അപകടം

തടിലോറിയുടെ പിന്നിൽ കാർ ഇടിച്ച്​ രണ്ട് പേർക്ക് പരിക്ക്

മൂവാറ്റുപുഴ: തടിലോറിയുടെ പിന്നിൽ കാർ ഇടിച്ചു രണ്ട് പേർക്ക് പരിക്ക്. ഇടുക്കി രാജകുമാരി കദലികാട്ട് എൽദോസ് എബി (30), മീനു എൽദോസ് (25) എന്നിവർക്കാണ് പരിക്കേറ്റത്.

വെള്ളിയാഴ്ച പുലർച്ചെ  മൂവാറ്റുപുഴ ആശ്രമം ബസ് സ്റ്റാൻഡിന് സമീപം തൊടുപുഴ -മൂവാറ്റുപുഴ റൂട്ടിലായിരുന്നു അപകടം. ഇവർ സഞ്ചരിച്ചിരുന്ന കാർ തടി ലോഡുമായി പോയ ലോറിയുടെ പിന്നിൽ ഇടിക്കുകയായിരുന്നു.


അപകടത്തിൽ പരിക്കേറ്റവരെ നാട്ടുകാർ മൂവാറ്റുപുഴയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തുടർന്ന് വിദഗ്​ധ ചികിത്സക്കായി കോലഞ്ചേരി മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് മാറ്റി. 

Tags:    
News Summary - two injured in car accident

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.