രാ​മ​മം​ഗ​ലം ഹൈ​സ്കൂ​ൾ എ​സ്.​പി.​സി ഹ​ങ്ക​ർ ഹ​ണ്ട് പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കാ​ഡ​റ്റു​ക​ൾ ശേ​ഖ​രി​ച്ച വ​സ്ത്ര​ങ്ങ​ൾ മൂ​വാ​റ്റു​പു​ഴ

ക്ലോ​ത്ത് ബാ​ങ്കി​ൽ ന​ൽ​കു​ന്നു

വി​ശ​പ്പ​ക​റ്റാ​ൻ ഹ​ങ്ക​ർ ഹ​ണ്ടു​മാ​യി സ്റ്റു​ഡ​ന്‍റ്​ പൊ​ലീ​സ് കാ​ഡ​റ്റ്

മൂ​വാ​റ്റു​പു​ഴ: വി​ശ​പ്പ​ക​റ്റാ​ൻ ഹ​ങ്ക​ർ ഹ​ണ്ട് പ​ദ്ധ​തി​യു​മാ​യി രാ​മ​മം​ഗ​ലം ഹൈ​സ്കൂ​ൾ സ്റ്റു​ഡ​ന്‍റ്​ പൊ​ലീ​സ്. പു​തു​മ ന​ഷ്ട​പ്പെ​ടാ​ത്ത ഉ​പ​യോ​ഗ​യോ​ഗ്യ​മാ​യ വ​സ്ത്ര​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യും അ​വ വി​റ്റു​കി​ട്ടു​ന്ന പ​ണം ഉ​പ​യോ​ഗി​ച്ച് അ​ഗ​തി മ​ന്ദി​ര​ങ്ങ​ളി​ലും വ്യ​ദ്ധ സ​ദ​ന​ങ്ങ​ളി​ലും ക​ഴി​യു​ന്ന​വ​ർ​ക്ക് ഭ​ക്ഷ​ണം ന​ൽ​കു​ക​യു​മാ​ണ് പ​ദ്ധ​തി.

സ്റ്റു​ഡ​ന്‍റ്​ പൊ​ലീ​സ് കാ​ഡ​റ്റു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ്കൂ​ളി​ലെ മു​ഴു​വ​ൻ കു​ട്ടി​ക​ളി​ൽ​നി​ന്നും അ​ധ്യാ​പ​ക​രി​ൽ​നി​ന്നും ന​ന്നാ​യി ക​ഴു​കി തേ​ച്ച് അ​ണു​മു​ക്ത​മാ​ക്കി ശേ​ഖ​രി​ച്ച വ​സ്ത്ര​ങ്ങ​ൾ വി​വി​ധ വി​ഭാ​ഗ​ങ്ങ​ളാ​യി ത​രം തി​രി​ച്ചു മൂ​വാ​റ്റു​പു​ഴ​യി​ൽ ആ​രം​ഭി​ച്ച ഫാ .​ഡേ​വി​സ്​ ചി​റ​മേ​ൽ ചാ​രി​റ്റ​ബി​ൾ ട്ര​സ്റ്റ് ക്ലോ​ത്ത് ബാ​ങ്കി​ൽ ന​ൽ​കി.

വി​വാ​ഹം ഉ​ൾ​പ്പെ​ടെ​യു​ള്ള വി​ശേ​ഷാ​വ​സ​ര​ങ്ങ​ളി​ൽ ഉ​പ​യോ​ഗി​ച്ച വ​സ്ത്ര​ങ്ങ​ൾ ഉ​ൾ​പ്പെ​ടെ ആ​ളു​ക​ൾ​ക്ക് ദാ​നം ചെ​യ്യാം. പു​തു​മ ന​ഷ്ട​പ്പെ​ടാ​ത്ത വ​സ്ത്ര​ങ്ങ​ൾ മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ. കാ​ഡ​റ്റു​ക​ൾ ശേ​ഖ​രി​ച്ച വ​സ്ത്ര​ങ്ങ​ൾ മൂ​വാ​റ്റു​പു​ഴ ക്ലോ​ത്ത് ബാ​ങ്കി​ൽ ഹെ​ഡ്മാ​സ്റ്റ​ർ മ​ണി.​പി.​കൃ​ഷ്ണ​ൻ, എ​ൽ​ബി എ​ൽ​ദോ​ക്ക് ന​ൽ​കി ഉ​ദ്ഘാ​ട​നം ചെ​യ്തു. സ​ബ് ഇ​ൻ​സ്പെ​ക്ട​ർ സ​ജി​മോ​ൻ, പി.​ടി.​എ പ്ര​സി​ഡ​ന്‍റ്​ ടി.​എം. തോ​മ​സ്, ക​മ്യൂ​ണി​റ്റി പൊ​ലീ​സ് ഓ​ഫി​സ​ർ മാ​രാ​യ അ​നൂ​ബ് ജോ​ൺ,സ്മി​ത കെ ​വി​ജ​യ​ൻ,അ​ജീ​ഷ്, മ​ധു, ശാ​ന്തി എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - The work of the Student Police Squad is remarkable

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.