Posted On
date_range Updated On
date_range നിരോധിത പുകയില ഉൽപന്നങ്ങൾ പിടികൂടി വിദ്യാർഥികൾ
മൂവാറ്റുപുഴ: കച്ചവട സ്ഥാപനത്തിൽനിന്ന് സംഘടിച്ചെത്തിയ വിദ്യാർഥികൾ നിരോധിത പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തു.ചൊവ്വാഴ്ച രാത്രി എട്ടോടെയാണ് 15ഓളം വരുന്ന വിദ്യാർഥികൾ നെഹ്റു പാർക്കിനു സമീപം മൈനർ ബേക്കറിയിൽനിന്ന് പുകയില ഉൽപന്നങ്ങൾ പിടിച്ചെടുത്തത്. നഗരത്തിലെ ഒരു സ്കൂളിലെ വിദ്യാർഥികൾ ഇവിടെ നിന്ന് സ്ഥിരമായി ഹാൻസ് വാങ്ങി ഉപയോഗിച്ചിരുന്നു. ഇത് ശ്രദ്ധയിൽപെട്ടതോടെയാണ് സഹപാഠികൾ സംഘടിച്ചെത്തി കട പരിശോധിച്ചത്.പിടിച്ചെടുത്ത ഉൽപന്നങ്ങൾ പൊലീസിനെ വിളിച്ചുവരുത്തി കൈമാറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.