മൂവാറ്റുപുഴയിൽ ആരോഗ്യ വകുപ്പ് പിടിച്ച പഴകിയ ഭക്ഷണം
Posted On
date_range Updated On
date_range മൂവാറ്റുപുഴയിൽ ഹോട്ടലിൽനിന്നടക്കം പഴകിയ മാംസം പിടിച്ചു
മൂവാറ്റുപുഴ: നഗരസഭ ആരോഗ്യ വിഭാഗത്തിന്‍റെ നേതൃത്വത്തിൽ മൂന്ന് ദിവസങ്ങളിലായി ഹോട്ടലുകളിലും മറ്റും വ്യാപക പരിശോധ നടത്തി. ശനിയാഴ്ച 11 സ്ഥാപനത്തിൽ പരിശോധന നടത്തി. ഇതിൽ നാലെണ്ണത്തിന് നോട്ടീസ് നൽകി പിഴ ഈടാക്കി.
രണ്ട് സ്ഥാപനങ്ങളിൽനിന്ന് പാകം ചെയ്യാത്ത ഭക്ഷണവും പഴകിയ മാംസവും പിടിച്ചെടുത്തു. പരിശോധന തുടരുമെന്ന് ഹെൽത്ത് ഇൻസ്പെക്ടർ എ. അഷ്റഫ് പറഞ്ഞു. ജൂനിയർ ഹെൽത്ത് ഇൻസ്പെക്ടർമാരായ ശ്രീജി, സുബൈർ റാവുത്തർ എന്നിവർ നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.