ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്ത്​ 13ാം വാ​ർ​ഡി​ൽ വേ​ന​ൽ​മ​ഴ​ക്കി​ടെ റോഡ്​ ടാറിങ്​ നടത്തുന്നു

കനത്ത മഴയിൽ റോഡ് ടാറിങ്; പ്രതിഷേധവുമായി നാട്ടുകാർ

മൂ​വാ​റ്റു​പു​ഴ: ശ​ക്ത​മാ​യി പെ​യ്ത വേ​ന​ൽ​മ​ഴ​ക്കി​ടെ റോ​ഡ് ടാ​റി​ങ് ന​ട​ത്തി​യ​ത് വി​വാ​ദ​മാ​യി. ആ​ര​ക്കു​ഴ പ​ഞ്ചാ​യ​ത്തി​ലെ 13ാം വാ​ർ​ഡി​ലാ​ണ് വ്യാ​ഴാ​ഴ്ച വൈ​കീ​ട്ട് പെ​യ്ത ശ​ക്ത​മാ​യ മ​ഴ​യി​ൽ പ​ഞ്ചാ​യ​ത്ത് റോ​ഡ് ടാ​റി​ങ് ന​ട​ന്ന​ത്. റോ​ഡി​ൽ വെ​ള്ളം കെ​ട്ടി​നി​ൽ​ക്കെ​യാ​ണ് ടാ​റി​ങ് ന​ട​ത്തി​യ​ത്.

വ്യാ​ഴാ​ഴ്ച രാ​വി​ലെ ആ​രം​ഭി​ച്ച ടാ​റി​ങ് മ​ഴ​യെ അ​വ​ഗ​ണി​ച്ചു തു​ട​രു​ക​യാ​യി​രു​ന്നു. ഇ​തി​ൽ പ്ര​തി​ഷേ​ധം ഉ​യ​ർ​ന്നെ​ങ്കി​ലും ടാ​റി​ങ് നി​ർ​ത്തി​യി​ല്ല.

ശ​ക്ത​മാ​യ കാ​റ്റി​ലും മ​ഴ​യി​ലും ന​ഗ​ര​ത്തി​ലും ഗ്രാ​മ​പ്ര​ദേ​ശ​ങ്ങ​ളി​ലും വ്യാ​പ​ക​നാ​ശം ഉ​ണ്ടാ​യി. മ​ര​ങ്ങ​ൾ ക​ട​പു​ഴ​കു​ക​യും വൈ​ദ്യു​തി ലൈ​നു​ക​ൾ ത​ക​രാ​റി​ലാ​കു​ക​യും ചെ​യ്തു. ന​ഗ​ര​ത്തി​ൽ ഉ​ൾ​പ്പെ​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ൽ വൈ​ദ്യു​തി​ബ​ന്ധം വി​ച്ഛേ​ദി​ക്ക​പ്പെ​ട്ടു.

Tags:    
News Summary - Road tarring in heavy rains; Locals in protest

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.