വിനോദ്
Posted On
date_range Updated On
date_range പോക്സോ കേസ്: പ്രതിക്ക് ജീവപര്യന്തം തടവും പിഴയും
മൂവാറ്റുപുഴ: 11 വയസ്സുകാരിയായ ലൈംഗികാതിക്രമത്തിന് ഇരയാക്കിയയാൾക്ക് ജീവപര്യന്തം തടവും പിഴയും. ഭൂതത്താൻകെട്ട് മൈലാടുംകുന്ന് കാഞ്ഞിരത്തിങ്കൽ വിനോദിനെയാണ് (34) മൂവാറ്റുപുഴ പോക്സോ സ്പെഷൽ കോടതി ജഡ്ജി ജി. മഹേഷ് ജീവപര്യന്തം തടവും 70,000 രൂപ പിഴയും ശിക്ഷ വിധിച്ചത്. ഇതിന് പുറമെ വിവിധ വകുപ്പുകളിലായി 12 വർഷം കഠിനതടവും വിധിച്ചു. പിഴ ഒടുക്കിയില്ലങ്കിൽ അധിക തടവും അനുഭവിക്കണം. 2021 നവംബർ ഒമ്പതിനാണ് കേസിന് ആസ്പദമായ സംഭവം നടന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.