മൂവാറ്റുപുഴ ജനറൽ ആശുപത്രി
Posted On
date_range Updated On
date_range മൂവാറ്റുപുഴ ജനറൽ ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് വരുന്നു
മൂവാറ്റുപുഴ: ജനറൽ ആശുപത്രിയിൽ പൊലീസ് എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ നടപടിയായി. വർഷങ്ങളായി ഉയരുന്ന ആവശ്യത്തിനാണ് പരിഹാരമായത്. ഒ.പി അനക്സിലെ സെക്യൂരിറ്റി റൂമിന് സമീപം എയ്ഡ് പോസ്റ്റ് സ്ഥാപിക്കാൻ സൗകര്യം ഒരുക്കിയായി സൂപ്രണ്ട് ഡോ. പത്മനാഭൻ പറഞ്ഞു.
ഇതിനു പുറമെ ആശുപത്രിയിൽ പുതിയ കാന്‍റീനും പ്രവർത്തനമാരംഭിച്ചിട്ടുണ്ട്. രോഗികൾക്കടക്കം നല്ല ഭക്ഷണം ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണിത്. എ.ടി.എം കൗണ്ടറും പ്രവർത്തനമാരംഭിക്കുന്നുണ്ട്. ഇതിനിടെ ആശുപത്രിയെ ഉന്നത നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ മാത്യു കുഴൽനാടൻ എം.എൽ.എയുടെ നേതൃത്വത്തിൽ കൊണ്ടുവന്ന മാസ്റ്റർപ്ലാനിന് എൻ.ആർ.എച്ച്.എമ്മിന്റ അംഗീകാരം ലഭിച്ചു. ആശുപത്രി കാമ്പസിലെ സ്ഥലസൗകര്യം പരമാവധി പ്രയോജനപ്പെടുത്തിയാണ് മാസ്റ്റർപ്ലാൻ തയാറാക്കിയിരുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.