ഫെസി മോട്ടി
Posted On
date_range Updated On
date_range ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ് 80 കിലോ വിഭാഗത്തിൽ സ്വർണമെഡൽ ഫെസി മോട്ടിക്ക്
മൂവാറ്റുപുഴ: ഉത്തർപ്രദേശിലെ മഥുരയിൽ നടന്ന ദേശീയ പഞ്ചഗുസ്തി ചാമ്പ്യൻഷിപ്പിൽ 80 കിലോ വിഭാഗത്തിൽ സ്വർണ മെഡൽ നേടി ഫെസി മോട്ടി. റൈറ്റ് ഹാൻഡിലും ലെഫ്റ്റ് ഹാൻഡിലും സ്വർണമെഡൽ നേടിയ ഫെസി മോട്ടിക്ക് കസാഖ്സ്താനിൽ നടക്കുന്ന രാജ്യാന്തര ചാമ്പ്യൻഷിപ്പിൽ മത്സരിക്കാൻ സെലക്ഷൻ ലഭിച്ചു.
ഫിലിപ്പീൻസിൽ നടക്കുന്ന ഏഷ്യൻ അത്ലറ്റിക് ചാമ്പ്യൻഷിപ്പിൽ ഇന്ത്യയെ പ്രതിനിധീകരിച്ച് ജാവലിൻ ത്രോ, ഹാമർത്രോ ഇനങ്ങളിൽ മത്സരിക്കാനും സെലക്ഷൻ ലഭിച്ചിട്ടുണ്ട്. മൂവാറ്റുപുഴ ഫെസി ബ്യൂട്ടി വേൾഡ് ബ്യൂട്ടി പാർലർ ഉടമയും കേരള സ്റ്റേറ്റ് ബ്യൂട്ടി പാർലർ ഓണേഴ്സ് സമിതി ജില്ല പ്രസിഡന്റുമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.