സെബാസ്റ്റ്യൻ
Posted On
date_range Updated On
date_range ഓട്ടോറിക്ഷ മോഷ്ടിച്ചയാൾ പിടിയിൽ
മൂവാറ്റുപുഴ: മൂവാറ്റുപുഴ സ്വകാര്യ ബസ് സ്റ്റാൻഡിനടുത്ത് പാർക്ക് ചെയ്ത ഓട്ടോറിക്ഷ മോഷ്ടിച്ച സംഭവത്തിൽ സൗത്ത് കളമശ്ശേരി റെയിൽവേ ഓവർബ്രിഡ്ജിന് സമീപം വാടക വീട്ടിൽ താമസിക്കുന്ന തൃക്കാക്കര മോഡൽ എൻജിനീയറിങ് കോളജിന് സമീപം കുമാരനാശാൻ റോഡിൽ കരിമക്കാട് ഉന്നതിയിൽ ഇലവുംകുടി വീട്ടിൽ സെബാസ്റ്റ്യൻ (സെബാട്ടി-40)നെ മൂവാറ്റുപുഴ ഇൻസ്‌പെക്ടർ ബേസിൽ തോമസിന്റെ നേതൃത്വത്തിൽ പിടികൂടി.
ഇയാൾക്കെതിരെ കളമശ്ശേരി, പെരുമ്പാവൂർ എന്നിവിടങ്ങളിൽ മോഷണ കേസുകളുണ്ടെന്ന് പൊലീസ് പറഞ്ഞു. കളമശ്ശേരിയിലെ ഒളിത്താവളത്തിൽനിന്നാണ് പൊലീസ് കസ്റ്റഡിയിലെടുത്തത്. അന്വേഷണ സംഘത്തിൽ എസ്.ഐമാരായ പി.സി. ജയകുമാർ, ബിനു വർഗീസ്, സീനിയർ സി.പി.ഒമാരായ ബിബിൽ മോഹൻ, നിഷാന്ത് കുമാർ, ഹാരിസ്, രഞ്ജിത് രാജൻ, ശ്രീജു രാജൻ എന്നിവർ ഉണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.