Posted On
date_range Updated On
date_range മുട്ടയിടാത്തതിനാൽ അറുത്ത കോഴിയുടെ വയറ്റിൽ കണ്ടത്....!
മൂവാറ്റുപുഴ: സമയം കഴിഞ്ഞിട്ടും മുട്ടയിടാതിരുന്ന തെൻറ കോഴിയെ കറിവെച്ചുകഴിക്കാൻ അറുത്തതായിരുന്നു വേ ലായുധൻ. എന്നാൽ, വയറിനകത്ത് കണ്ടെത്തിയത് വലിയൊരു മുട്ടയായിരുന്നു. അതിലാകെട്ട 20 ഓളം മഞ്ഞക്കരുക്കളുമുണ്ടായിരുന്നു. വിമുക്തഭടനായ ഏനാനല്ലൂർ മലയിൽ വീട്ടിൽ വേലായുധെൻറ വീട്ടിലായിരുന്നു സംഭവം.
കോഴിയെ കറിക്കായി ഒരുക്കുമ്പോഴാണ് വലിയൊരു മുട്ട കണ്ടത്. മുട്ട പൊട്ടിച്ചപ്പോൾ അതിൽ ഇതളുകൾ പോലെയാണ് മഞ്ഞക്കരുക്കൾ കാണപ്പെട്ടത്. മുട്ടയുടെ വെള്ളയും മഞ്ഞക്കരുവും എല്ലാം പാതിവെന്തത് പോലെയാണിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. മുട്ട വേലായുധൻ ഫ്രീസറിൽ സൂക്ഷിച്ചിരിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.