മൂവാറ്റുപുഴ നഗരസഭയുടെ മാലിന്യ സംസ്കരണകേന്ദ്രത്തിലേക്ക് ഫയർ എക്സ്റ്റിഗ്വിഷർ കൈമാറിയപ്പോൾ
Posted On
date_range Updated On
date_range ഡംപിങ് യാർഡിൽ അഗ്നിരക്ഷാ സംവിധാനം
മൂവാറ്റുപുഴ: നഗരസഭയുടെ മാലിന്യ സംസ്കരണ കേന്ദ്രമായ വളക്കുഴി ഡംപിങ് യാർഡിൽ അഗ്നി രക്ഷാ സംവിധാനം സ്ഥാപിച്ചു. തീപിടിത്തം പതിവായതോടെയാണ് സ്ഥിരം അഗ്നിരക്ഷ സംവിധാനം സ്ഥാപിച്ചത്. ജീവനക്കാർക്കുതന്നെ തീയണയ്ക്കാൻ കഴിയുന്ന ഫയർ എക്സ്റ്റിഗ്വിഷർ ഉൾപ്പെടെയുള്ള സംവിധാനങ്ങളാണ് ഒരുക്കിയത്. നഗരസഭ ചെയർമാൻ പി.പി. എൽദോസ്, ആരോഗ്യ സ്ഥിരംസമിതി അധ്യക്ഷൻ പി.എം. അബ്ദുൽ സലാം എന്നിവർ ചേർന്ന് മാലിന്യ സംസ്കരണ കേന്ദ്രത്തിന് കൈമാറി .
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.