മൂവാറ്റുപുഴയിൽ ഹയർ സെക്കൻഡറി പ്രതിഭകൾക്ക് മാധ്യമത്തിന്റെ ആദരം നാളെ
മൂവാറ്റുപുഴ: കോതമംഗലം, മൂവാറ്റുപുഴ വിദ്യാഭ്യാസ ജില്ലകളിൽനിന്ന് സംസ്ഥാന ഹയർ സെക്കൻഡറി, വൊക്കേഷനൽ ഹയർ സെക്കൻഡറി, ടെക്നിക്കൽ ഹയർ സെക്കൻഡറി പരീക്ഷകളിൽ എല്ലാ വിഷയത്തിനും എ പ്ലസ് നേടിയ വിദ്യാർഥികൾക്കും സമ്പൂർണ വിജയം കൊയ്ത സ്കൂളുകൾക്കും മുഴുവൻ മാർക്കും നേടിയ വിദ്യാർഥികൾക്കും ‘മാധ്യമ’വും പ്രമുഖ വിദ്യാഭ്യാസ സ്ഥാപനമായ വിദ്യാഭാരതി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസും ചേർന്ന് ഒരുക്കുന്ന ‘പ്രതിഭകൾക്ക് ആദരം’ ശനിയാഴ്ച മൂവാറ്റുപുഴയിൽ നടക്കും. മൂവാറ്റുപുഴ നിർമല ഹയർ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിലാണ് പരിപാടി.
രാവിലെ 9.30 മുതൽ രജിസ്ട്രേഷൻ. 10ന് ഡീൻ കുര്യാക്കോസ് എം.പി ഉദ്ഘാടനം ചെയ്യും. എം.എൽ.എമാരായ മാത്യു കുഴൽനാടൻ, ആന്റണി ജോൺ, ജില്ല പഞ്ചായത്ത് പ്രസിഡന്റ് ഉല്ലാസ് തോമസ്, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ജോസ് അഗസ്റ്റിൻ, മൂവാറ്റുപുഴ നഗരസഭ ചെയർമാൻ പി.പി. എൽദോസ് എന്നിവർ വിദ്യാർഥികളെ ആദരിക്കും. മാധ്യമം റെസിഡന്റ് എഡിറ്റർ എം.കെ.എം. ജാഫർ അധ്യക്ഷത വഹിക്കും.
ലഹരി വിരുദ്ധ ബോധവത്കരണ സെമിനാറിന് എറണാകുളം റൂറൽ നാർകോട്ടിക് സെൽ ഫാക്കൽറ്റി പി.എസ്. മുഹമ്മദ് അഷറഫ് നേതൃത്വം നൽകും. വിദ്യാഭാരതി ഗ്രൂപ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻസ് ഡയറക്ടർ എൻ.എ. മുഹമ്മദ്കുട്ടി മുഖ്യപ്രഭാഷണം നടത്തും. ഇതോടൊപ്പമുള്ള ക്യു.ആർ കോഡ് സ്കാൻ ചെയ്തോ ലിങ്ക് വഴിയോ വിദ്യാർഥികൾക്ക് പരിപാടിയിലേക്ക് പേര് രജിസ്റ്റർ ചെയ്യാം. http://forms.gle/a3EsnSoMtrmx8ZZw9 കൂടുതൽ വിവരങ്ങൾക്ക്: 9895492775.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.