സ​ക്കീ​ർ ഹു​സൈ​ൻ ന​ഗ​റി​ലെ മാ​ലി​ന്യ​മ​ല നീ​ക്കം ചെ​യ്ത് ന​ഗ​ര​സ​ഭ സ്ഥ​ലം അ​ട​ച്ചു കെ​ട്ടി​യ​പ്പോ​ൾ

ഒടുവിൽ നഗരസഭ ഉണർന്നു; സക്കീർ ഹുസൈൻ നഗറിലെ മാലിന്യമല നീക്കി

മൂ​വാ​റ്റു​പു​ഴ: ഒ​ടു​വി​ൽ ന​ഗ​ര​സ​ഭ ക​ണ്ണു തു​റ​ന്നു. പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കി​യ സ​ക്കീ​ർ ഹു​സൈ​ൻ ന​ഗ​ർ റോ​ഡി​ലെ മാ​ലി​ന്യ​കൂ​മ്പാ​രം നീ​ക്കം ചെ​യ്തു. സ്ഥ​ലം അ​ട​ച്ചു കെ​ട്ടി ബോ​ർ​ഡും സ്ഥാ​പി​ച്ചു.

ന​ഗ​ര​മ​ധ്യ​ത്തി​ൽ ന​ഗ​ര​സ​ഭ​യു​ടെ കീ​ഴി​ൽ സ്ഥി​തി​ചെ​യ്യു​ന്ന അ​ഞ്ച് സെ​ന്‍റ്​ സ്ഥ​ല​ത്തെ മാ​ലി​ന്യ​കൂ​മ്പാ​രം പാ​രി​സ്ഥി​തി​ക പ്ര​ശ്ന​ങ്ങ​ൾ​ക്കി​ട​യാ​ക്കു​ന്നു​വെ​ന്ന് ചൂ​ണ്ടി​ക്കാ​ട്ടി ‘മാ​ധ്യ​മം’ തി​ങ്ക​ളാ​ഴ്ച വാ​ർ​ത്ത ന​ൽ​കി​യ​തി​നു പി​ന്നാ​ലെ​യാ​ണ് മാ​ലി​ന്യ​മ​ല ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ നീ​ക്കം ചെ​യ്ത​ത്. മൂ​ന്നു ദി​വ​സം പ്ര​യ​ത്നി​ച്ചാ​ണ്​ ഇ​വി​ടെ നി​ന്ന് മാ​ലി​ന്യ​ങ്ങ​ൾ നീ​ക്കി​യ​ത്. തു​ട​ർ​ന്ന് സ്ഥ​ലം മ​റ​ച്ചു കെ​ട്ടി മാ​ലി​ന്യം ത​ള്ള​രു​തെ​ന്ന ബോ​ർ​ഡും സ്ഥാ​പി​ച്ചു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ളാ​ണ് ഇ​വി​ടെ കു​ന്നു കൂ​ടി​യി​രു​ന്ന​ത്. നേ​ര​ത്തെ ഇ​വി​ടെ ഉ​ണ്ടാ​യി​രു​ന്ന പൊ​തു ക​ക്കൂ​സ് പൊ​ളി​ച്ചു നീ​ക്കി​യി​രു​ന്നു. ഇ​തോ​ടെ മാ​ലി​ന്യം ത​ള്ളു​ന്ന ഇ​ട​മാ​യി മാ​റു​ക​യാ​യി​രു​ന്നു. ഈ ​സ്ഥ​ല​ത്ത് ന​ഗ​ര​സ​ഭ ഷോ​പ്പി​ങ്​ കോം​പ്ല​ക്സ് പ​ണി​യാ​ൻ തീ​രു​മാ​നി​ച്ചി​ട്ട് വ​ർ​ഷ​ങ്ങ​ൾ ക​ഴി​​ഞ്ഞെ​ങ്കി​ലും തു​ട​ർ ന​ട​പ​ടി ഉ​ണ്ടാ​യി​ല്ല. മാ​ലി​ന്യം കു​ന്നു കൂ​ടി​യ​തോ​ടെ മ​ഴ പെ​യ്യു​മ്പോ​ൾ ഇ​വ സ​മീ​പ​ത്തു കൂ​ടി ക​ട​ന്നു​പോ​കു​ന്ന കീ​ഴ്ക്കാ​വി​ൽ തോ​ട് വ​ഴി പു​ഴ​യി​ലേ​ക്കാ​ണ് എ​ത്തി​ച്ചേ​രു​ന്ന​ത്.

ഓ​രോ ദി​വ​സ​വും ഇ​വി​ടെ ത​ള്ളു​ന്ന പ്ലാ​സ്റ്റി​ക്​ കൂ​ടു​ക​ളി​ൽ പ​കു​തി​യും പു​ഴ​യി​ലേ​ക്ക് എ​ത്തു​ക​യാ​യി​രു​ന്നു. ഇ​തി​നു പു​റ​മെ ദു​ർ​ഗ​ന്ധ​വും ഈ​ച്ച​യും കൊ​തു​കും വ​ർ​ധി​ക്കു​ക​യും ചെ​യ്തു. ന​ഗ​ര​ത്തി​ലെ പ്ര​ധാ​ന ജ​ന​വാ​സ കേ​ന്ദ്ര​മാ​യി​രു​ന്ന ഇ​വി​ടെ നി​ന്നും 2018 ലെ ​മ​ഹാ പ്ര​ള​യ​ത്തി​നു ശേ​ഷം ഭൂ​രി​പ​ക്ഷം നാ​ട്ടു​കാ​രും മ​റ്റു സ്ഥ​ല​ങ്ങ​ളി​ലേ​ക്ക് താ​മ​സം മാ​റി​യി​രു​ന്നു.

ഇ​തി​നു ശേ​ഷം അ​ന്ത​ർ സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളാ​ണ് ഇ​വി​ടെ അ​ധി​ക​വും താ​മ​സി​ക്കു​ന്ന​ത്. ഇ​വി​ടെ ന​ഗ​ര​സ​ഭ ജീ​വ​ന​ക്കാ​ർ​ക്കാ​യി ക്വാ​ർ​ട്ടേ​ഴ്സ് നി​ർ​മി​ക്കാ​നു​ള്ള ന​ട​പ​ടി അ​വ​സാ​ന ഘ​ട്ട​ത്തി​ലാ​ണ​ന്ന് ആ​രോ​ഗ്യ​കാ​ര്യ സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ​ൻ പി.​എം. അ​ബ്ദു​ൽ സ​ലാം പ​റ​ഞ്ഞു. ഇ​നി​യും മാ​ലി​ന്യം ത​ള്ളി​യാ​ൽ ക​ർ​ശ​ന ന​ട​പ​ടി സ്വീ​ക​രി​ക്കു​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. 

Tags:    
News Summary - Finally the municipality woke up; Removed the mountain of garbage in Zakir Hussain Nagar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.