വീ​ട്ടി​ൽ ക​യ​റി ഗ്യാ​സ് സി​ലി​ണ്ട​ർ ക​വ​ർ​ന്ന പോകുന്ന

മോ​ഷ്ടാ​വി​ന്റെ സി.​സി.​ടി.​വി ദൃ​ശ്യം

ഗ്യാ​സ് സി​ലി​ണ്ട​ർ ക​വ​ർ​ന്നു

മൂ​വാ​റ്റു​പു​ഴ: പ​ക​ൽ വീ​ട്ടി​ൽ​ക​യ​റി ഗ്യാ​സ് സി​ലി​ണ്ട​ർ ക​വ​ർ​ന്നു. ന​ഗ​ര​ത്തി​ലെ വാ​ഴ​പ്പി​ള്ളി മി​ൽ​മ​ക്ക് സ​മീ​പം പ​റ​മ്പാ​ട്ട് ചി​ന്ന​ന്റെ വീ​ട്ടി​ൽ നി​ന്നാ​ണ് സി​ലി​ണ്ട​ർ മോ​ഷ്ടി​ച്ച​ത്. വീ​ട്ടി​ലേ​ക്കു ന​ട​ന്നു ക​യ​റി ഗ്യാ​സ് സി​ലി​ണ്ട​ർ മോ​ഷ്ടി​ച്ച ശേ​ഷം ചു​മ​ലി​ൽ ചു​മ​ന്ന് ന​ട​ന്നു​പോ​കു​ന്ന മോ​ഷ്ടാ​വി​ന്‍റെ ദൃ​ശ്യ​ങ്ങ​ൾ സ​ഹി​തം വീ​ട്ടു​ട​മ പൊ​ലീ​സി​ന്​ പ​രാ​തി ന​ൽ​കി.

ഗ്യാ​സ് സി​ലി​ണ്ട​ർ എ​വി​ടെ​യാ​ണെ​ന്ന് വ്യ​ക്ത​മാ​യി അ​റി​യാ​വു​ന്ന പോ​ലെ​യാ​ണ് ഇ​യാ​ൾ വീ​ട്ടി​ലേ​ക്ക് എ​ത്തു​ന്ന​തും സി​ലി​ണ്ട​ർ മോ​ഷ്ടി​ച്ചു ക​ട​ന്നു​പോ​കു​ന്ന​തു​മെ​ന്ന് ദൃ​ശ്യ​ങ്ങ​ളി​ൽ​നി​ന്ന് വ്യ​ക്ത​മാ​കു​ന്ന​ത്. സ​മീ​പ​ത്തെ വീ​ട്ടി​ലെ മു​റ്റ​ത്തു​ണ്ടാ​യി​രു​ന്ന കി​ണ​റി​ന്‍റെ ക​പ്പി, ബ​ക്ക​റ്റ് തു​ട​ങ്ങി​യ സാ​ധ​ന​ങ്ങ​ളും മോ​ഷ​ണം പോ​യി​ട്ടു​ണ്ട്. ന​ഗ​ര​ത്തി​ലെ പ​ല ഭാ​ഗ​ങ്ങ​ളി​ലും സ​മാ​ന​വി​ധ​ത്തി​ൽ മോ​ഷ​ണം പ​തി​വാ​യി​ട്ടു​ണ്ട്. 

Tags:    
News Summary - Covered gas cylinder

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.