മൂവാറ്റുപുഴ നഗരത്തിൽ രൂപപ്പെട്ട ഗതാഗതക്കുരുക്ക്
Posted On
date_range Updated On
date_range നഗരം ഗതാഗതക്കുരുക്കിൽ
മൂവാറ്റുപുഴ: കാലവർഷം കനത്തതോടെ മൂവാറ്റുപുഴ നഗരത്തിൽ ഗതാഗതക്കുരുക്ക് രൂക്ഷം. മഴക്ക് പുറമെ റോഡിലും പാലത്തിലും രൂപപ്പെട്ട കുഴികളാണ് ഗതാഗതക്കുരുക്ക് രൂക്ഷമാക്കിയത്. കുഴികളിൽ ചാടുമ്പോഴുള്ള ആഘാതം കുറക്കാൻ വാഹനങ്ങൾ വേഗം കുറച്ചു പോകുകയാണ്.
കച്ചേരിത്താഴത്ത് പൈപ്പ് പൊട്ടി രൂപപ്പെട്ട കുഴി കോൺക്രീറ്റ് ചെയ്ത് അടച്ചെങ്കിലും മഴ കനത്തതോടെ ഇവിടെ വീണ്ടും കുഴി രൂപപ്പെട്ടതും ഗതാഗതക്കുരുക്കിന് കാരണമായി.
നഗരത്തിൽ എം.സി റോഡിൽ പല സ്ഥലങ്ങളിലും വലിയ കുഴികൾ രൂപപ്പെട്ടിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.