ഉദ്ഘാടനശേഷം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പൈതൃക മ്യൂസിയം സന്ദർശിക്കുന്നു
മട്ടാഞ്ചേരി: ഫോർട്ട്കൊച്ചിയിൽ ആരംഭിച്ച ജില്ല പൈതൃക മ്യൂസിയത്തിൽ ചരിത്രം വികലമാക്കപ്പെെട്ടന്ന ആക്ഷേപവുമായി നാട്ടുകാർ. കൊച്ചിയുടെ ചരിത്രമാണ് ഈ മ്യൂസിയത്തിലൂടെ അനാവൃതമാവുന്നതെന്നാണ് മന്ത്രിയും പുരാവസ്തു അധികൃതരും പറഞ്ഞത്.
എന്നാൽ, കൊച്ചിയുടെ ചരിത്രത്തിെൻറ സുപ്രധാന ഏടുകളിൽ ഒന്നായ അറബികളുടെ വരവ് സംബന്ധിച്ചോ കൊച്ചിയുടെ ഇസ്ലാമിക ചരിത്രത്തെക്കുറിച്ചോ ഒന്നുംതന്നെ മ്യൂസിയത്തിൽ ഉൾപ്പെടുത്താത്തത് പ്രതിഷേധത്തിനിടയാക്കി. ഉദ്ഘാടന പ്രസംഗം കഴിഞ്ഞ് ഇറങ്ങിയ മന്ത്രിയോട് പ്രതിഷേധക്കാർ ഇക്കാര്യം ചൂണ്ടിക്കാട്ടി. ഇതോടെ ഉൾപ്പെടുത്താമെന്ന് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി പറഞ്ഞു.
ഹോർത്തൂസ് മലബാറിക്കൂസ് എന്ന ഗ്രന്ഥവുമായി ബന്ധപ്പെട്ട പ്രദർശനം സംബന്ധിച്ച പരാതി ഉയർന്നതിനെത്തുടർന്ന് വ്യാഴാഴ്ച അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു കൊച്ചി ബിഷപ്പിനെ സന്ദർശിച്ച് തിരുത്തലുകൾ വരുത്തിയിരുന്നു.
ബ്രിട്ടീഷ് സേനാധിപതി മെക്കാെള പ്രഭുവിനെ പാലിയത്തച്ചനും സേനയും ബാസ്റ്റ്യൻ ബംഗ്ലാവിൽ വളയുകയും തുരങ്ക പാത വഴി പ്രഭു രക്ഷപ്പെടുകയും ചെയ്ത ചരിത്രവും രേഖപ്പെടുത്തിയില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്. യു.ഡി.എഫ് പ്രതിനിധികൾ യോഗം ബഹിഷ്കരിച്ചിരുന്നു.
മട്ടാഞ്ചേരി: ഇന്ത്യയിലെ ആദ്യത്തെ യൂറോപ്യൻ കോട്ടയായ ഇമ്മാനുവൽ കോട്ടയുടെ ഭാഗമായ ഫോർട്ട്കൊച്ചി ബാസ്റ്റ്യൻ ബംഗ്ലാവിലെ ജില്ല പൈതൃക മ്യൂസിയം മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി ഉദ്ഘാടനം ചെയ്തു. കെ.ജെ. മാക്സി എം.എൽ.എ അധ്യക്ഷത വഹിച്ചു. ജോൺ ഫെർണാണ്ടസ് എം.എൽ.എ, പുരാവസ്തു വിഭാഗം അഡീഷനൽ ചീഫ് സെക്രട്ടറി ഡോ. വി. വേണു, കേരള ചരിത്ര പൈതൃക മ്യൂസിയം എക്സിക്യൂട്ടിവ് ഡയറക്ടർ ആർ. ചന്ദ്രൻ പിള്ള, ഡയറക്ടർ ഇ. ദിനേശൻ, കൗൺസിലർ ഷീബ ലാൽ, കെ. രജികുമാർ, എസ്. ജയകുമാർ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.