മോഷ്ടിച്ച ബൈക്കിലെത്തി മാല പൊട്ടിക്കാൻ ശ്രമിച്ച പ്രതിയെ പിടികൂടി
കിഴക്കമ്പലം: മോഷ്ടിച്ച ബൈക്കിലെത്തി യുവതിയുടെ മാല പൊട്ടിക്കാന്‍ ശ്രമിച്ച കേസില്‍ എടത്തല മോളത്ത് അശ്വതിയില്‍ വിമലിനെ (28) തടിയിട്ടപറമ്പ് പൊലീസ് അറസ്റ്റ് ചെയ്തു.
കഴിഞ്ഞ ദിവസം രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരുന്നതിനിെട കടമ്പ്രയാര്‍ വട്ടോലിക്കര പാലത്തിനുസമീപത്താണ് യുവതിയുടെ ബാഗ് പിടിച്ചുപറിക്കാന്‍ പ്രതി ശ്രമിച്ചത്.
പ്രതിയെ നാട്ടുകാര്‍ പിടികൂടി പൊലീസിന് കൈമാറി. പരിക്കേറ്റ യുവതിയെ പഴങ്ങനാട് സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പിടിവലിക്കിെട സ്കൂട്ടറില്‍നിന്ന് വീണാണ് യുവതിക്ക് പരിക്കേറ്റത്. പ്രതികള്‍ സഞ്ചരിച്ച ബൈക്ക് പഴങ്ങനാെട്ട സ്വകാര്യ ആശുപത്രിയില്‍നിന്ന് മോഷ്ടിച്ചതാണെന്ന് അന്വേഷണത്തില്‍ കണ്ടെത്തി. ബൈക്ക് മോഷ്ടിച്ചതിനും പൊലീസ് കേസെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.