കൊച്ചി: ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥരുടെ ക്വാർട്ടേഴ്സിൽനിന്ന് 12 ലക്ഷം രൂപവരുന്ന 30 പവൻ സ്വർണം കവർന്ന കേസിലെ പ്രതി പിടിയിൽ. വീട്ടുടമയുടെ ബന്ധുവായ മൂവാറ്റുപുഴ നെല്ലാട് മുട്ടംതോട്ടിൽ ജോവി ജോർജിനെയാണ് (37) ടൗൺ സൗത്ത് പൊലീസ് അറസ്റ്റ് ചെയ്തത്. ഒക്ടോബർ 29നാണ് കേസിനാസ്പദമായ സംഭവം.
പനമ്പിള്ളിനഗർ ഭാഗെത്ത ഇൻകം ടാക്സ് ക്വാർട്ടേഴ്സിലെ സി73ാം നമ്പർ വീട്ടിൽനിന്ന് അലമാരയിൽ സൂക്ഷിച്ച 30 പവൻ മോഷ്ടിക്കുകയായിരുന്നു.
വീട്ടുകാരുമായി അടുപ്പമുള്ളവരായിരിക്കാം മോഷണത്തിനു പിന്നിലെന്ന് ആദ്യമേ പൊലീസ് സംശയിച്ചിരുന്നു. ഹെൽമറ്റ് ധരിച്ച ഒരാൾ ക്വാർട്ടേസിൽനിന്ന് പോകുന്നത് കണ്ടതായി അയൽവാസി മൊഴി നൽകിയിരുന്നു. ഈ വിവരത്തിെൻറ അടിസ്ഥാനത്തിൽ ഷർട്ടിെൻറ നിറവും ഹെൽമറ്റിെൻറ അടയാളവും വെച്ച് സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു. തുടർന്ന്, സംഭവദിവസം ക്വാർട്ടേഴ്സിന് സമീപമെത്തിയ സ്കൂട്ടറിനെക്കുറിച്ച് സൂചന ലഭിച്ചു.
വീട്ടുടമയുടെ അടുത്ത ബന്ധുവായ ജോവി ഈ വീട്ടിൽ താമസിച്ചിരുന്നതായും ഇയാൾക്ക് ഉപയോഗിക്കാൻ നൽകിയിരുന്ന സ്കൂട്ടറിൽ വീടിെൻറ മറ്റൊരു താക്കോൽ ഉണ്ടായിരുന്നതായും വ്യക്തമായി. കുടുംബം മൂവാറ്റുപുഴയിൽ നിർമിക്കുന്ന പുതിയ വീടിെൻറ തറക്കല്ലിടൽ ചടങ്ങിനുപോയ സമയത്തായിരുന്നു മോഷണം.
മൂവാറ്റുപുഴയിലെ സ്വകാര്യ പണമിടപാട് സ്ഥാപനത്തിൽ പ്രതി സ്വർണം പണയം വെച്ചിട്ടുള്ളതായും അന്വേഷണത്തിൽ കണ്ടെത്തി. സ്വർണത്തിൽ ഒരു ഭാഗം പെരുമ്പാവൂരിൽ വിറ്റ പ്രതി, ബംഗളൂരു, മുംബൈ എന്നിവിടങ്ങളിൽ ഒളിവിൽ കഴിയുകയും ചെയ്തു. ശനിയാഴ്ച മുംബൈയിൽനിന്ന് വിമാനമാർഗം കൊച്ചിയിലേക്ക് വരുന്നതായി രഹസ്യവിവരം ലഭിച്ചതിെൻറ അടിസ്ഥാനത്തിൽ പൊലീസ് നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തി അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാളിൽനിന്ന് ഒന്നരലക്ഷം രൂപയും പിടിച്ചെടുത്തു. ശീട്ടുകളിമൂലം ഉണ്ടായ കടം തീർക്കാനാണ് മോഷണം നടത്തിയതെന്ന് പ്രതി സമ്മതിച്ചു.
സൗത്ത് ഇൻസ്പെക്ടർ പി. രാജ്കുമാർ, എസ്.ഐ വിനോജ്, എ.എസ്.ഐ ശ്രീകുമാർ, പ്രബേഷൻ എസ്.ഐ ജോസി എം. ജോൺസൺ, എസ്.സി.പി.ഒ ജിഷ, സി.പി.ഒമാരായ എം.ജി. സുരേഷ്, പ്രസൂൺ, എം.എ. സുരേഷ് എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.