റോബിൻ ഡിസിൽവ
Posted On
date_range Updated On
date_range പോക്സോ കേസ് പ്രതി പിടിയിൽ
പള്ളുരുത്തി: ഒമ്പത് വയസുകാരിയെ പീഡിപ്പിച്ച കേസിൽ 11 മാസമായി ഒളിവിൽ കഴിയുകയായിരുന്ന പ്രതി പിടിയിൽ. പള്ളുരുത്തി പൈപ്പ് ലൈൻ റോഡിൽ ചക്കളത്ത് പറമ്പിൽ റോബിൻ ഡിസിൽവയാണ് (53) പിടിയിലായത്. പള്ളുരുത്തി പൊലീസ് സ്റ്റേഷനിൽ കേസ് രജിസ്റ്റർ ചെയ്തതായി മനസിലാക്കിയ ഇയാൾ കോഴിക്കോട്, മലപ്പുറം ജില്ലകളിൽ വിവിധ സ്ഥലങ്ങളിൽ ഒളിവിൽ കഴിയുകയായിരുന്നു. ഇയാൾ കലൂർ പള്ളിയിൽ വരാറുണ്ടെന്നറിഞ്ഞ പൊലീസ് കലൂരിൽ വെച്ച് പിടികൂടുകയായിരുന്നു. പള്ളുരുത്തി പൊലീസ് ഇൻസ്പെക്ടർ കിരൺ സി. നായരുടെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.