മട്ടാഞ്ചേരി പാലസ് റോഡിൽ വെയിൽസിൽനിന്ന് എത്തിയ എലിസബത്ത് ഹോളി ആഘോഷത്തിൽ
Posted On
date_range Updated On
date_range കൊച്ചിയിലെ ഉത്തരേന്ത്യൻ സമൂഹം ഹോളി ആഘോഷിച്ചു
മട്ടാഞ്ചേരി: വർണ പൊടികൾ വാരിയെറിഞ്ഞും പിച്ച് ഗഢിയിൽ നിറച്ച കളർ വെള്ളം ചീറ്റിച്ചും മട്ടാഞ്ചേരി പാലസ് റോഡ്, ഗുജറാത്തി റോഡ് തെരുവുകളിൽ വടക്കേ ഇന്ത്യൻ സമൂഹം ഹോളി ആഘോഷിച്ചു. പതിവുപോലെ വിദേശികളും ഹോളി ആഘോഷത്തിൽ പങ്കാളികളായി. ഫാൽഗുന മാസ പൗർണമി നാളിൽ രാക്ഷസ രൂപി ഹോളികയെ അഗ്നിക്കിരയാക്കുന്നതിന്റെ പ്രതീകമായുള്ള ചടങ്ങുകൾക്ക് ശേഷമാണ് ഹോളി ആഘോഷം നടന്നത്.
അധർമ്മിയായ ഹോളികയുടെ നാശവും ധർമ്മ പ്രതീകമായ ഭക്തപ്രഹ്ളാദന്റെ വിജയവും ചേർത്തുള്ള ഉത്സവമാണ് ഹോളി. ഗുജറാത്തി റോഡ്, പാലസ് റോഡ്, ചെറളായി, അമരാവതി, മുണ്ടംവേലി, നേവൽ ബേസ്, കഠാരി ഭാഗ്, ടി.ഡി. റോഡ് തുടങ്ങിയ വിവിധ കേന്ദ്രങ്ങളിൽ ഹോളി ആഘോഷങ്ങൾ നടന്നു. കൊങ്കണി സമൂഹത്തിന്റെ ഹോളി ആഘോഷമായ മഞ്ഞക്കുളി ഞായറാഴ്ചയാണ് നടക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.