കൊച്ചി: ജില്ലയിൽ കോവിഡ് വ്യാപനം നാൾക്കുനാൾ രൂക്ഷമാകുന്നു. വെള്ളിയാഴ്ച മാത്രം 4548 പേർക്ക് രോഗം സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ഏറ്റവുമധികം പേർക്ക് രോഗം സ്ഥിരീകരിച്ചത് വെള്ളിയാഴ്ചയും എറണാകുളത്താണ്. വ്യാഴാഴ്ച 4396 പുതിയ രോഗികളാണുണ്ടായിരുന്നത്. നിലവിൽ ആകെ രോഗികളുടെ എണ്ണം 29,708 ആയി.
പുതിയ രോഗികളിൽ 4477 പേരും സമ്പർക്കത്തിലൂടെ സ്ഥിരീകരിച്ചവരാണ്. ഉറവിടം അറിയാത്ത 66 പേരും 40 അന്തർ സംസ്ഥാന തൊഴിലാളികളും പട്ടികയിലുണ്ട്. വരാപ്പുഴയിലാണ് ഏറ്റവുമധികം പേർക്ക് രോഗം റിപ്പോർട്ട് ചെയ്തത്-145. തൊട്ടുപിന്നാലെ 141 രോഗികളുമായി തൃക്കാക്കരയുണ്ട്. തൃപ്പൂണിത്തുറ-139, കടുങ്ങല്ലൂർ-108, കുമ്പളങ്ങി -81, കളമശ്ശേരി -78, ഇടപ്പള്ളി-70, പള്ളുരുത്തി, വൈറ്റില-69, എടത്തല, കടമക്കുടി-68, ആലങ്ങാട്, ഏലൂർ, ഫോർട്ട്കൊച്ചി -65, കടവന്ത്ര-64, കോട്ടുവള്ളി -63, പായിപ്ര, പെരുമ്പാവൂർ -60, കിഴക്കമ്പലം-59, ഞാറക്കൽ, മുളന്തുരുത്തി, വാഴക്കുളം -55, ചേരാനല്ലൂർ, പിറവം -54, കലൂർ, ചെല്ലാനം, ശ്രീമൂലനഗരം-53, എറണാകുളം സൗത്ത്-51, പള്ളിപ്പുറം-49, കുമ്പളം,വെങ്ങോല -48, വേങ്ങൂർ-47, മരട് -46, എളമക്കര, കോതമംഗലം, വടക്കേക്കര-45 തുടങ്ങിയവയാണ് രോഗികൾ കൂടുതലുള്ള മറ്റുപ്രദേശങ്ങൾ. മൂന്ന് ആരോഗ്യപ്രവർത്തകർ, ഒരു പൊലീസുകാരൻ എന്നിവരും രോഗികളുടെ പട്ടികയിലുണ്ട്.
572 പേർ വെള്ളിയാഴ്ച രോഗമുക്തി നേടി. 7357 പേരെകൂടി ജില്ലയിൽ പുതുതായി വീടുകളിൽ നിരീക്ഷണത്തിലാക്കി.
വീടുകളിൽ നിരീക്ഷണത്തിൽ ഉള്ളവരുടെ ആകെ എണ്ണം 62,228 ആണ്. ആകെയുള്ള 29,708 രോഗികളിൽ 23,210 പേരും വീടുകളിലാണ് ചികിത്സ തേടുന്നത്. ജില്ലയിൽനിന്ന് കോവിഡ് പരിശോധനയുടെ ഭാഗമായി സർക്കാർ-സ്വകാര്യ മേഖലകളിൽനിന്നായി 16,270 സാമ്പിൾകൂടി പുതുതായി പരിശോധനക്ക് അയച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.