കുമ്പളങ്ങിയിൽ മയക്കുമരുന്നുമായി പിടിയിലായ പ്രതികൾ

മയക്കുമരുന്നുമായി യുവാക്കൾ പിടിയിൽ

പള്ളുരുത്തി: എം.ഡി.എം.എ ഇനത്തിൽപെട്ട ലഹരി മരുന്നുമായി നാലു യുവാക്കളെ പള്ളുരുത്തി പൊലീസ് പിടികൂടി.

കുമ്പളങ്ങി ശാസ്ത്രി റോഡിൽ ശാസ്താം പുരക്കൽ പാലത്തിനു സമീപത്തെ ചെമ്മീൻകെട്ട്​ പരിസരത്തുവെച്ചാണ് പൊലീസ് ഇവരെ പിടികൂടിയത്.

കുമ്പളങ്ങി കുറപ്പശ്ശേരി വീട്ടിൽ ജോൺ അശ്വിൻ (23),കുമ്പളങ്ങി കല്ലഞ്ചേരി ഭാഗം നിഖിൽ ആൻറണി (21), ശാസ്ത്രി റോഡിൽ കലിപ്പറമ്പിൽ വീട്ടിൽ ജോയൽ റാഫേൽ (22), പള്ളുരുത്തി നമ്പ്യാപുരം ഉമ്മാത്തറ വീട്ടിൽ അക്ഷയ് (23) എന്നിവരാണ് അറസ്​റ്റിലായത്. ഇവരിൽനിന്ന്​ മൂന്ന് ഗ്രാം എം.ഡി.എം.എയും കഞ്ചാവും കണ്ടെടുത്തു. മാരക ലഹരിമരുന്നായ എം.ഡി.എം.എ മട്ടാഞ്ചേരി ഭാഗത്തെ ഇടനിലക്കാർ വഴിയാണ് പ്രതികൾ വാങ്ങുന്നത്.

ശാസ്ത്രി റോഡിൽ നിഖിൽ ആൻറണി നടത്തുന്ന ചെമ്മീൻ കെട്ടി‍െൻറ മറവിലാണ് ലഹരി മരുന്ന് ഉപയോഗവും വിൽപനയുമെന്ന് പൊലീസ് പറഞ്ഞു. യോദ്ധ എന്ന ആപ്പുവഴി ലഭിച്ച രഹസ്യവിവരമാണ് പ്രതികളുടെ അറസ്​റ്റിന് വഴിവെച്ചത്. പള്ളുരുത്തി എസ്.ഐ വൈ. ദീപുവി‍െൻറ നേതൃത്വത്തിലുള്ള സംഘമാണ് പ്രതികളെ പിടികൂടിയത്. പ്രതികളെ വ്യാഴാഴ്ച കോടതിയിൽ ഹാജരാക്കും.

Tags:    
News Summary - Youths arrested with drugs

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-04-25 04:25 GMT
access_time 2024-04-24 06:39 GMT